scorecardresearch

'എവിടെ ഒളിച്ചാലും അവൻ നിന്നെ തിന്നിരിക്കും'; പാമ്പിനെ വളർത്തുന്ന യുവതിക്ക് മുന്നറിയിപ്പ്!

AI snake viral video: "ഇനി നമുക്ക് ഇവന് ഫുഡ് കൊടുക്കാം. അല്ലെങ്കിൽ ഇവൻ നമ്മളെ പിടിച്ച് വിഴുങ്ങും. ഫുഡ് കഴിക്കണം, ഉറങ്ങണം. അത് മാത്രമാണ് അവന്റെ പണി"

AI snake viral video: "ഇനി നമുക്ക് ഇവന് ഫുഡ് കൊടുക്കാം. അല്ലെങ്കിൽ ഇവൻ നമ്മളെ പിടിച്ച് വിഴുങ്ങും. ഫുഡ് കഴിക്കണം, ഉറങ്ങണം. അത് മാത്രമാണ് അവന്റെ പണി"

author-image
Trends Desk
New Update
AI Snake Viral Video

Source: Screengrab

കൂറ്റൻ പെരുമ്പാമ്പിനെ മടിയിലിരുത്തി ലാളിക്കുന്ന പെൺകുട്ടിയുടെ വിഡിയോ നിങ്ങൾ കണ്ടിരുന്നോ? നായയേയും പൂച്ചയേയും ആനയേയും കടുവയേയും എല്ലാം പോലെ പാമ്പിനേയും ഓമനിച്ച് കൊണ്ടുനടക്കുന്നവരുണ്ട്. പക്ഷേ ഈ പെൺകുട്ടിയും ഒപ്പമുള്ള പാമ്പിനേയും കണ്ടിട്ട് എന്ത് തോന്നുന്നു? ഓർജിനലാണോ? അത് എഐ സൃഷ്ടിയാണ്.  എന്നാൽ ഇത് അറിയാതെ പെൺകുട്ടിയെ വഴക്ക് പറഞ്ഞും പെരുമ്പാമ്പിന്റെ ഇരയെ വിഴുങ്ങുന്ന രീതി വരെ വിവരിച്ചുമാണ് കമന്റുകൾ വരുന്നത്. 

Advertisment

"എന്റെ കൂടെ ചെറുപ്പം മുതലേ ഉള്ള ഒരാളാണ് ഇവൻ. ഇപ്പോൾ കണ്ടോ, എന്നേക്കാളും വലിപ്പം വെച്ചു. വാങ്ങുമ്പോൾ ചെറുതായിരുന്നു. ഇനി നമുക്ക് ഇവന് ഫുഡ് കൊടുക്കാം. അല്ലെങ്കിൽ ഇവൻ നമ്മളെ പിടിച്ച് വിഴുങ്ങും. ഫുഡ് കഴിക്കണം, ഉറങ്ങണം. അത് മാത്രമാണ് അവന്റെ പണി. ഉറങ്ങുമ്പോൾ ആരും അവനെ ശല്യപ്പെടുത്താൻ പാടില്ല. എന്റെ വിഡിയോ എഐ ആണെന്ന് ഒരുപാട് പേര് പറഞ്ഞു. ഇപ്പോ എന്ത് തോന്നുന്നു? ഇനിയെങ്കിലും പറയൂ, ഞാൻ എഐ ആണോ?" ഇങ്ങനെയായിരുന്നു ആ പാമ്പിനേയും കയ്യിൽ പിടിച്ച് വിഡിയോയിലെ യുവതിയുടെ ഡയലോഗ്. 

Also Read: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി

ഇവനെ കണ്ട് ആരും പേടിക്കണ്ട, ആളൊരു പഞ്ച പാവം ആണ് എന്നും പെൺകുട്ടി പറയുന്നുണ്ട്. ഒർജിനൽ പോലെ തോന്നിക്കുന്ന വിഡിയോ കണ്ട് പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകി കരുതലോടെയിരിക്കാനാണ് കമന്റ് ബോക്സിൽ പലരും പറയുന്നത്. "എൻറെ പൊന്നു മോളെ ഇത് ആവശ്യമില്ലാത്ത വള്ളിയെടുത്ത് തലയിൽ വെക്കുകയാണ് ഒന്നും സംഭവിക്കാതിരിക്കട്ടെ," ഇതാണ് ഒരു കമന്റ്. 

Advertisment

Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

20 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. "നിനക്ക് ഭ്രാന്താണ്. ഒരു ദിവസം അതിന് തീറ്റ കൊടുക്കാതിരിക്ക് ആ വീടിന്റെ എവിടെ നീ ഇരുന്നാലും നിന്നെ അത് തിന്നിരിക്കും," ഇങ്ങനെയായിരുന്നു മറ്റൊരു കമന്റ്. ഈ കമന്റുകളുടെ കൂട്ടത്തിൽ ഇത് എഐ വിഡിയോ ആണ് എന്ന് തിരിച്ചറിഞ്ഞ് എത്തുന്നവരും ഉണ്ട്. 

Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ

മറ്റൊരു കമന്റ് ഇങ്ങനെ, "ഒരു കാര്യം മാത്രം ശ്രദ്ധിക്കുക മലമ്പാമ്പ് അല്ലെങ്കിൽ പെരുമ്പാമ്പ് ഇവ വളരുന്നത് അതിന്റെ ഇരയെ വിഴുങ്ങാൻ വേണ്ടി മാത്രമാണ് കൂടെ താമസിക്കുന്ന താൻ തന്റെ വലുപ്പം തന്റെ വലുപ്പത്തിനനുസരിച്ച് അതായത് തന്നെ വിഴുങ്ങാനുള്ള ശേഷി അവന് ആവുന്നത് വരെ അവൻ ക്ഷമയോടെ കാത്തിരിക്കും തന്നെ വിഴുങ്ങാനുള്ള വണ്ണവും ശരീരവും ശരീരം വികസിപ്പിക്കാനുള്ള കഴിവും അവന് ആയി ഒത്തു വന്നാൽ അവൻ തന്നെ വിഴുങ്ങിയിരിക്കും മലമ്പാമ്പ് ശരീരം വളർത്തുന്നത് ശരീരം വളരുന്നത് അതായത് അതിന്റെ വാ വലിപ്പം വയ്ക്കുന്നത് ഇരയുടെ വലിപ്പം ശ്രദ്ധിച്ചിട്ടാണ് സംശയമുണ്ടെങ്കിൽ പാമ്പിനെ കുറിച്ച് അറിയാവുന്ന ആരെങ്കിലും ഒന്ന് ചോദിച്ചു നോക്കുക താങ്ങാവുന്നതിൽ അപ്പുറം ആയിരിക്കും."

Read More: 'നാച്ചിയപ്പയല്ലേ ആ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നേ..'; വൈറലായി ബിഗ് ബോസ് വീഡിയോ

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: