/indian-express-malayalam/media/media_files/2026/01/03/swimming-pool-collapse-ai-viral-video-2026-01-03-19-58-54.jpg)
AI Viral Video: ആകാശചുംബിയായ കെട്ടിടത്തിന്റെ മുകളിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഗ്ലാസ് സ്വിമ്മിങ് പൂൾ തകർന്നു വീഴുന്ന നടുക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കെട്ടിടത്തിന്റെ ഒരു വശത്തായുള്ള സ്വിമ്മിങ് പൂൾ തകർന്ന് അതിലെ ജലം വെള്ളച്ചാട്ടം പോലെ താഴേക്ക് പതിക്കുമ്പോൾ ഒരാൾ തകർന്ന പൂളിന്റെ വശങ്ങളിൽ പിടിച്ച് തൂങ്ങി കിടക്കുന്നതും കാണാം. എഐ ആണ് സംഭവം എന്നറിയാതെ ദൈവത്തിന് നന്ദി പറയുകയാണ് കമന്റ് ബോക്സിൽ പലരും.
നാല് കോടിക്ക് മുകളിൽ ആളുകൾ ആണ് ഒരു ദിവസം കൊണ്ട് ഈ വിഡിയോ കണ്ടത്. 'God Said Not Today' എന്ന് പറഞ്ഞ് ഷെയർ ചെയ്തിരിക്കുന്ന വിഡിയോയിൽ ഇത് യഥാർഥ സംഭവം ആണെന്നാണ് അവകാശപ്പെടുന്നത്.
Also Read: മലയാളികളെ പോലും ഞെട്ടിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയിൽ കൈയടി; വീഡിയോ
ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ, "ശാന്തമായി നീന്തിക്കൊണ്ടിരുന്ന ഒരാളുടെ സന്തോഷ നിമിഷങ്ങൾ ഒരൊറ്റ സെക്കൻഡ് കൊണ്ട് ഭീകരമായ ഒരു അനുഭവമായി മാറുന്നു. ഒരു നിമിഷം കൊണ്ടാണ് വൻതോതിലുള്ള ജലപ്രവാഹം കെട്ടിടത്തിന്റെ വശങ്ങളിലൂടെ താഴേക്ക് കുത്തിയൊഴുകിയത്. ഇത് കണ്ടുനിന്നവർ ഞെട്ടലോടെ നിലവിളിക്കുന്നതും ചിതറിയോടുന്നതും കാണാം. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട്, ആ നീന്തൽക്കാരൻ കൃത്യസമയത്ത് പ്രതികരിക്കുകയും വെള്ളത്തിനൊപ്പം താഴേക്ക് പതിക്കാതെ വശങ്ങളിൽ മുറുകെപ്പിടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നു."
Also Read: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!
"ഈ ദൃശ്യം കണ്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. ജീവിതം എത്രത്തോളം ദുർബലമാണെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നാണിത്. ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിൽ അവസാനിക്കുമായിരുന്ന നിമിഷം. ഭയന്നുവിറച്ച് നിൽക്കുന്ന ആ മനുഷ്യൻ ഒരു വലിയ അത്ഭുതമായി അവശേഷിക്കുന്നു."
Also Read:നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!
"സാധാരണ നിലയിലുള്ള കാര്യങ്ങൾ എത്ര വേഗമാണ് ഒരു പേടിസ്വപ്നമായി മാറുന്നത് എന്ന് ഈ ദൃശ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ ദുരന്തങ്ങൾ സംഭവിക്കാത്തത് ജീവിതം തന്നെ 'ഇന്നല്ല' എന്ന് തീരുമാനിക്കുന്നത് കൊണ്ടാകാം," ഇങ്ങനെയാണ് വിഡിയോ പങ്കുവെച്ച് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ദൈവമല്ല, എഐ ആണ് അയാളെ രക്ഷിച്ചത് എന്ന കമന്റുകൾ ആണ് വിഡിയോയ്ക്ക് ലഭിക്കുന്നത്..
Read More:ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us