/indian-express-malayalam/media/media_files/2025/12/17/ai-snake-viral-video-2025-12-17-17-05-49.jpg)
Source: Screengrab
AI Viral Video:വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് കളിപ്പാട്ടങ്ങളുമായി കളിക്കുകയാണ് ഒരു കുരുന്ന്. ആ കുഞ്ഞിന്റെ അടുത്തേക്ക് ഒരു പെരുമ്പാമ്പ് വരുന്ന ഭയപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുഞ്ഞിനെ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് വീട്ടിലെ നായയാണ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
കുഞ്ഞിന്റെ അടുത്തേക്ക് പാമ്പ് അടുക്കുന്നത് കാണുമ്പോൾ ഓടിയെത്തി നായ പാമ്പിനെ ആക്രമിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് എന്ന രീതിയിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത് എങ്കിലും സംഭവം എഐ ആണ്. അല്ലേ?
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
കുഞ്ഞിനെ പാമ്പിൽ നിന്ന് രക്ഷിച്ചത് നായയാണ് എന്നാണ് ചിലരുടെ കമന്റ്. കുഞ്ഞിനെ രക്ഷിച്ചത് നായ അല്ല എഐ ആണ് എന്ന് പറഞ്ഞും കമന്റുകൾ വരുന്നുണ്ട്. ക്യാപ്ഷനോടൊപ്പം കേരള, തൃത്താല, പാലക്കാട് എന്നെല്ലാമാണ് ഹാഷ്ടാഗ് നൽകിയിരിക്കുന്നത്.
Also Read: കുന്നിന് മുകളിൽ നിന്ന് റോഡിലേക്ക് വീണ് ആന; രണ്ടായി പിളർന്ന് ട്രക്ക്
ഇവിടെ പൂച്ച സാർ ആയിരുന്നേൽ ആ പമ്പിനെ അവസ്ഥ പിന്നെ ദയനീയമായിരിക്കും എന്നാണ് പൂച്ചസാറിന്റെ ആരാധകരുടെ കമന്റുകൾ. ലക്ഷക്കണക്കിന് ആളുകൾ ആണ് ഈ വിഡിയോ കണ്ടത്. ഇത് എഐ ആണോ അതോ യാഥാർഥത്തിൽ സംഭവിച്ചതാണോ എന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുന്നു...
Also Read: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ
ഇതുകൂടാതെ, ട്രക്കിനൊപ്പം റോഡിൽ നിന്ന് താഴ്ചയിലേക്ക് ആന വീഴുന്നതും ആന മുകളിൽ നിന്ന് വന്ന് വീണതോടെ ട്രക്ക് രണ്ടായി പൊളിഞ്ഞ് പോകുന്നതുമെല്ലാം കാണിക്കുന്ന എഐ വിഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുന്നിന് മുകളിൽ നിന്ന് റോഡിലേക്ക് ആന തുമ്പിക്കൈയ്യും കുത്തി വീഴുന്ന എഐ വിഡിയോകളാണ് വൈറലായത്.
Read More: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us