/indian-express-malayalam/media/media_files/2026/01/28/ai-viral-video-banana-puttu-beef-love-story-2026-01-28-14-21-12.jpg)
AI Viral Video: പുട്ടിനെ പ്രണയിച്ചവർ നമുക്കു ചുറ്റും ഒരുപാടുണ്ട്. നല്ല ആവി പറക്കുന്ന പുട്ടും പഴവും പുട്ടും പപ്പടവും പുട്ടും കടലയും പുട്ടും ബീഫും പുട്ടും ചിക്കനും...ആ ലിസ്റ്റ് ഇങ്ങനെ നീളുന്നു. അത് തന്നെയാണ് നമ്മുടെ ഇവിടുത്തെ പ്രശ്നവും. പുട്ടിനെ വിശ്വസിക്കരുത്. പുട്ട് ചതിക്കും!
പുട്ടിനാൽ ചതിക്കപ്പെട്ട പഴത്തിന്റെ വേദന പങ്കുവെച്ചുള്ള എഐ വിഡിയോ നിങ്ങൾ കണ്ടിരുന്നോ? ബീഫ് റോസ്റ്റ് കണ്ടതോടെ അത്രയും നാൾ സ്നേഹിച്ച പഴത്തെ പുട്ട് ഉപേക്ഷിച്ചു. ബീഫിനൊപ്പം പോകുന്ന പുട്ടിനെ നോക്കി ഹൃദയം തകർന്ന് കരയുകയാണ് പഴം. എന്നാൽ പുട്ട് പോകുന്നെങ്കിൽ പോകട്ടെ, നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞ് പഴത്തിനരികിലേക്ക് വരികയാണ് മറ്റൊരാൾ, അവിൽ മിൽക്ക്.
Also Read: ഫോട്ടോയെടുക്കാൻ അടുത്തെത്തി; വിനോദസഞ്ചാരിയെ ക്രൂരമായി ആക്രമിച്ച് ഹിമപ്പുലി; വീഡിയോ
പഴത്തിന്റേയും പുട്ടിന്റേയും അവിൽ മിൽക്കിന്റേയും ഈ പ്രണയ കഥ എഐ വിഡിയോയിലൂടെ കൗതുക കാഴ്ചയാവുന്നു. രസകരമായ ഈ എഐ വിഡിയോ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 20 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. ജീവിതത്തിൽ ഒരാൾ ഉപേക്ഷിച്ചു പോയാൽ സങ്കടപ്പെടരുത്, കാരണം അതിനേക്കാൾ മനോഹരമായ ഒന്ന് നിങ്ങൾക്കായി വരാനിരിപ്പുണ്ട് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Also Read: 'ഒരു പുതിയ വെട്ടം', തീപ്പെട്ടിക്കൊള്ളിയോട് അന്നു പറഞ്ഞ കൊച്ചു സ്വപ്നം സഫലം; വീഡിയോ
പുട്ടിനെ വിശ്വസിക്കരുത് എന്ന് പറഞ്ഞുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സ് നിറയെ. "പുട്ട് അല്ലേലും ചതിയനാ ആ കടലക്കറിയെ ചതിച്ചു പഴവുമായി സെറ്റായി ഇപ്പൊ അവന് പഴം വേണ്ട ബീഫ് മതിയെന്ന്..നാളെ അവൻ കോഴിക്കറിയുടെ കൂടെ പോവും അപ്പൊ ബീഫിന് ആ പാവം പൊറോട്ട മാത്രമേ ഉണ്ടാവൂ..പുട്ടിനെ വിശ്വസിക്കരുത്," ഇങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒന്ന്.
Also Read: Viral Video: ഉച്ചയൂണിന് കായവറുത്തതും ബീഫും! മലയാളികൾക്കിടയിൽ ചൂടുപിടിച്ച് ചർച്ച
ഒരാൾ ഉപേക്ഷിച്ചതിനെ മറ്റൊരാൾക്ക് അതിലും മനോഹരമായി സ്നേഹിക്കാൻ കഴിയും എന്നാണ് മറ്റൊരാൾ കുറിച്ചത്. പഴത്തിനറിയില്ലല്ലോ അവിൽമിൽക്കിന്റെ കൂടെ അരച്ച് കലക്കനാണെന്ന് എന്നാണ് ചിരി നിറച്ചെത്തിയ മറ്റൊരു കമന്റ്.
Read More: Stranger Things: വെക്നയായി ഫഹദ് ഫാസിൽ; ഹോപ്പറായി ജോജു; സ്റ്റീവായി ടൊവിനോ തോമസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us