/indian-express-malayalam/media/media_files/2026/01/01/ai-viral-plane-video-2026-01-01-21-50-52.jpg)
Source: Screengrab
AI Viral Video: നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് തെന്നി നീങ്ങി ടെർമിനലിന് നേർക്ക് വരുന്ന വിമാനം. ടെർമിനൽ വിൻഡോയിൽ നിന്നുള്ള ഭയാനകമായ ദൃശ്യങ്ങൾ എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്രൗണ്ട് ക്രൂവിലുള്ളവരും രക്ഷപെടുന്നത് തലനാരിഴയ്ക്കാണ്. സംഭവം എഐ ആണ്. എന്നാൽ ക്യാപ്ഷന്റെ ആദ്യ ഭാഗം വായിക്കുന്നവർ 'പോസ്റ്റുമാനെതിരെ' ദയയില്ലാതെയാണ് പ്രതികരിക്കുന്നത്.
നെഞ്ചിടിപ്പ് കൂട്ടുന്ന ഈ വിഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെ, "തിരക്കേറിയ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കടുത്ത ഐസിൽ നിയന്ത്രണം നഷ്ടപ്പെടുന്ന ഒരു വാണിജ്യ ജെറ്റിനെ കാണിക്കുന്നു. വിമാനം അപകടകരമായി വശത്തേക്ക് നീങ്ങുന്നു, ടാക്സിവേയിൽ നിന്ന് പൂർണ്ണമായും തെന്നിമാറുമ്പോൾ ഗ്രൗണ്ട് ക്രൂ അംഗങ്ങളെ ഇടിക്കാൻ പോകുന്നു."
Also Read: പിള്ളേച്ചാ... പുരുഷു കാണേണ്ട; വൈറൽ വീഡിയോയിൽ കമന്റുമായി നടി ഗായത്രി വർഷയും
പോസ്റ്റുമാന് വിഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കഥ തുടരുന്നത് ഇങ്ങനെ, "അത്ഭുതകരമായി, വിമാനം ഒരു സർവീസ് കെട്ടിടത്തിന് തൊട്ടുമുമ്പ് നിർത്തി, യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തണുത്തുറഞ്ഞ മഴയും പെട്ടെന്നുള്ള മരവിപ്പും സംഭവത്തിന് കാരണമായി എന്ന് ഉദ്യോഗസ്ഥർ പറയുന്നു."
Also Read: അല്ലിയുടെ വിവാഹം മുടങ്ങി; മാടമ്പള്ളിയിൽ പിന്നെ സംഭവിച്ചത് എന്ത്?
ഇതുവരെ വളരെ കറക്ടാണല്ലോ അല്ലേ? ക്യാപ്ഷന്റെ അവസാന വരികൾ ഇങ്ങനെ, "ഈ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്, കഥ നിങ്ങളുടെ വിനോദത്തിനുള്ളതാണ്." ഈ വിഡിയോയും ക്യാപ്ഷനും പങ്കുവെച്ചയാൾക്ക് കമന്റ് ബോക്സിൽ ലഭിക്കുന്ന പ്രതികരണം എങ്ങനെയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ...
Read More: 'ഒരു വറുത്ത മീൻ എടുത്തതേ ഓർമ്മയുള്ളൂ, ഇനി ഈ വീട്ടിലേക്ക് ഇല്ല;' ധൈര്യശാലി പോലും വിറച്ച നിമിഷം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us