/indian-express-malayalam/media/media_files/2025/11/20/ai-malayalam-movie-viral-video-2025-11-20-08-28-18.jpeg)
Photograph: (Screengrab)
കോര സാറിനെ ഓർമയില്ലേ? കോര സാറിനെ നമ്മുടെ മുൻപിലേക്ക് സംവിധായകൻ ലാൽ ജോസ് കൊണ്ടുവന്നില്ല. പക്ഷേ മലയാളികൾക്ക് കോര സാറിന് കണ്ടത് പോലെ തന്നെയാണ്.1998ൽ ഇറങ്ങിയ ഒരു മറവത്തൂർ കനവ് സിനിമയിൽ കോരസാറിനെ ലോനപ്പൻ കൊല്ലാൻ വരുന്ന കഥ ഒ.സി. ആൻ്റപ്പനായെത്തിയ കലാഭാവൻ മണി പറയുന്നുണ്ട്. കലാഭവൻ മണിയുടെ കഥപറച്ചിൽ ശൈലിയുടെ ബലത്തിൽ ആ സംഭവം നേരിട്ട് കണ്ടത് പോലെ തന്നെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടിരുന്നു. എങ്കിലും ആ തീപാറും രംഗം ഒന്ന് കണ്ടാലോ.
കോര സാറിനെ കൊല്ലാതെ വിടുകയില്ലെന്ന് പറഞ്ഞ് വന്ന ലോനപ്പനേയും കൂട്ടാളികളേയും ഓടിച്ച ചാണ്ടിച്ചായന്റെ ആ കഥ എഐയിലൂടെ വന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇവിടെ കോര സാറായി വരുന്നത് നടൻ മുരളി ആണ്. ലോനപ്പന്റെ റോളിൽ നടൻ സിദ്ധിഖും.
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
കലാപരിപാടികൾ ഉദ്ഘാടനം ചെയ്ത് കോര സാർ സ്റ്റേജിൽ നിന്ന് ഇറങ്ങി വരുന്ന സമയം ലോനപ്പനും പത്തുനാൽപ്പത് ഗുണ്ടകളും വരുന്നു. ചാണ്ടിച്ചായൻ മാത്രം ഉണ്ട് കോരസാറിന്റെ കൂടെ. എടാ ചാണ്ടിയെ, അവന്മാരെന്നെ കൊല്ലാൻ വരുന്നെടാ എന്ന് കോര സാർ. അവന്മാര് സാറിന്റെ രോമത്തിൽ തൊടില്ലെന്ന് ചാണ്ടിച്ചായൻ...പിന്നെ അവിടെ എന്നതാ നടന്നത് എന്ന് ആർക്കെങ്കിലും അറിയുമോ?
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
കോര സാറിന്റേയും ചാണ്ടിക്കുഞ്ഞിന്റേയും ഈ എഐ വിഡിയോ ലക്ഷക്കണക്കിനാളുകൾ കണ്ട് കഴിഞ്ഞു. ഇനി ഈ റഫറൻസ് ആയിരിക്കോ പൊറിഞ്ചു മറിയത്തിൽ കാണിച്ചിരിക്കുന്നത് എന്ന് ചോദിച്ച് കമന്റ് ബോക്സിൽ എത്തുന്നവരുണ്ട്. ഈ വിഡിയോയിലെ മമ്മുട്ടി അത്ര ശരിയായിട്ടില്ല എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Also Read: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson
ഈ എഐ വിഡിയോയിൽ ഒരുത്തൻ മണ്ണ് കുഴിച്ച് പോയി അപ്രതക്ഷ്യമായതും കണ്ടുപിടിച്ച് കമന്റ് ബോക്സിൽ വരുന്നവരുണ്ട്. ഇത് പൊറിഞ്ചു മറിയം ജോസ് അല്ലേ എന്ന് ചോദിച്ച് വരുന്നവരാണ് കൂടുതലും. മമ്മൂട്ടി-മുരളി കോംപോ അടിപൊളി എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us