/indian-express-malayalam/media/media_files/2026/01/24/ai-viral-video-of-cristiano-ronaldo-messi-neymar-and-mbappe-2026-01-24-13-01-55.jpg)
AI Viral Video: കാൽപ്പന്തിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരാൽ നിറഞ്ഞതാണ് മലപ്പുറം. ആ മലപ്പുറത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും നെയ്മറുമെല്ലാം ജീവിച്ചിരുന്നത് എങ്കിലോ? നമ്മൾ മനസിൽ സങ്കൽപ്പിക്കുന്നത് എഐ ഇപ്പോൾ കൺമുൻപിൽ കാണിച്ച് തരുമല്ലോ. എഐയിലൂടെ ഫുട്ബോളിലെ ഇതിഹാസ താരങ്ങളുടെ മലപ്പുറത്തെ ഒരു ദിവസം എങ്ങനെയാവും എന്ന് കാണിക്കുന്ന വിഡിയോ വൈറലായി.
രാവിലെ ഉറക്കമുണർന്ന് ക്രിസ്റ്റാനോ റൊണാൾഡോ ബ്രഷ് ചെയ്ത് നിൽക്കുമ്പോഴാണ് മറ്റൊരാളുടെ വരവ്. കാവി മുണ്ട് മടക്കി കുത്തി ടിഷർട്ട് ഇട്ട് ടുവിലറിൽ വന്ന് നിൽക്കുകയാണ് മെസി. പിന്നെ മലപ്പുറത്തെ നിരത്തിലൂടെ മെസിയെ പിന്നിലിരുത്തി റൊണാൾഡോയുടെ റൈഡ്.
Also Read: ഫീബിയായി കങ്കണ; ജോയിയുടെ റോളിൽ വരുൺ ധവാൻ; ദുരന്തമെന്ന് ഫാൻസ്
ബസ് സ്റ്റോപ്പിൽ ഇരുന്ന് സൊറ പറഞ്ഞ് ചിരിക്കുകയാണ് ഈ കൂട്ടുകാർ പിന്നെ. മെസിക്കും റൊണാൾഡോയ്ക്കും ഒപ്പം നെയ്മറേയും എംബാപ്പെയേയും ഇവിടെ കാണാം. ഇവരുടെ പങ്കാളികളെ മലയാളി പെൺകുട്ടികളുടെ വേഷത്തിൽ കാണിക്കുന്നതാണ് വിഡിയോയിലെ മറ്റൊരു ഹൈലൈറ്റ്. കയ്യിൽ പുസ്തകവും പിടിച്ച് പോവുകയാണ് ഇവർ.
Also Read: 282 അടി ഉയരത്തിൽ മരണക്കളി; ബീയർ കുപ്പിക്ക് മുകളിൽ ബാലൻസ് ചെയ്ത് യുവാവിന്റെ അഭ്യാസം; വീഡിയോ
പിന്നെ പൊടിപറത്തി മലപ്പുറത്തെ മൈതാനങ്ങൾ ഉണരുന്നു. അതിന് ശേഷം കുളത്തിൽ പരസ്പരം വെള്ളമെറിഞ്ഞ് കളിക്കുന്നതും റെസ്റ്റോറന്റിലിരുന്ന് മന്തി കഴിക്കുന്നതുമാണ് ഈ എഐ വിഡിയോയിൽ കാണിക്കുന്നത്. മലപ്പുറത്തെ യുവാക്കളുടെ ശരീരഭാഷയോടെ സൂപ്പർ താരങ്ങൾ എത്തിയത് ആരാധകരെ ത്രില്ലടിപ്പിക്കുന്നു.
Also Read: "മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.. മണിക്കുട്ടി..." ട്രെൻഡിനൊപ്പം നേതാക്കളും
ഇവരൊക്കെ നമ്മുടെ നാട്ടിൽ ആയിരുന്നു ജനിച്ചിരുന്നത് എങ്കിൽ ഇതേ വൈബ് തന്നെ ആയാനെ എന്നാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം. മലപ്പുറത്ത് ടൂർണമെന്റ് ഉണ്ടാവുമോ നാല് പേരും ഒരേ ടീമിൽ...അത് തകർക്കുമെന്നാണ് വിഡിയോയ്ക്ക് ലഭിച്ച മറ്റൊരു കമന്റ്.
Read More: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us