scorecardresearch

Viral Video: ഡാ, എന്റെ മോൻ; നിറയെ ദുരൂഹതകൾ; ഒരു അമ്മ പൊലീസ് സ്റ്റേഷനിൽ കണ്ണീരുമായി നിൽക്കുന്നു!

AI Cat Viral Video: പാത്തൂസ് വ്ളോഗിൽ മാർക്കറ്റിൽ പോയി മീനും എടുത്ത് പോകുന്ന രസകരമായ നിമിഷങ്ങളും ഉണ്ട്. മീൻ വീടിന് മുൻപിൽ ഇട്ട് സർപ്രൈസ് നൽകാനാണ് പാത്തൂന്റെ പ്ലാൻ

AI Cat Viral Video: പാത്തൂസ് വ്ളോഗിൽ മാർക്കറ്റിൽ പോയി മീനും എടുത്ത് പോകുന്ന രസകരമായ നിമിഷങ്ങളും ഉണ്ട്. മീൻ വീടിന് മുൻപിൽ ഇട്ട് സർപ്രൈസ് നൽകാനാണ് പാത്തൂന്റെ പ്ലാൻ

author-image
Trends Desk
New Update
Pathus Cat AI Viral Video

Source: Screengrab

AI Viral Video: പൂച്ച സാറിന്റെ വീരസാഹസിക പോരാട്ടങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നമ്മൾ ഒരുപാട് കാണാറുണ്ട്. എന്നാൽ നിങ്ങൾ പാത്തൂസിനെ കണ്ടിട്ടുണ്ടോ? പാത്തൂസിന്റെ വ്ളോഗ് കണ്ടിട്ടുണ്ടോ. പാത്തുസിന്റെ മകനെ കാണാതെ പോകുന്നു. അതിന് പിന്നിലെ ദുരൂഹതകളാണ് ഈ എഐ വിഡിയോയിൽ 

Advertisment

പാത്തൂസ് വ്ളോഗിൽ മാർക്കറ്റിൽ പോയി മീനും എടുത്ത് പോകുന്ന രസകരമായ നിമിഷങ്ങളുമെല്ലാം ഉണ്ട്. മീൻ വീടിന് മുൻപിൽ ഇട്ട് സർപ്രൈസ് നൽകാനാണ് പാത്തൂന്റെ പ്ലാൻ. അപ്പോഴാണ് തന്റെ മകനെ കാണാനില്ലെന്ന് പാത്തു തിരിച്ചറിയുന്നത്. പിന്നെ നടക്കുന്ന സംഭവങ്ങളാണ് രണ്ട് പാർട്ട് ആയുള്ള എഐ വിഡിയോയിൽ. പൂച്ചകളുടെ പൊലീസ് സ്റ്റേഷനും ഉണ്ട് പാർട്ട് രണ്ടിൽ. 

Also Read: മലയാളികളെ പോലും ഞെട്ടിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയിൽ കൈയടി; വീഡിയോ

വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെ, "ഒരു ചെറിയ വീട്ടിൽ സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു പൂച്ച കുടുംബം…ഒരു നിമിഷം കൊണ്ട് എല്ലാം മാറുന്നു. മോൻ കാണാതാകുന്ന ആ നിമിഷം മുതൽ തുടങ്ങുന്ന ഭയം, സ്നേഹം, അന്വേഷണം...ഇതാണ് “പാത്തൂസ്. ഇത് ഒരു കുടുംബകഥയാണ്. ഇത് ഒരു അമ്മയുടെ വിളിയാണ്. ഇത് ഒരു യാത്രയുടെ തുടക്കമാണ്."

Also Read: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!

പാത്തൂസ് പാർട്ട് രണ്ടിൽ വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെ, "സന്തോഷത്തോടെ ജീവിച്ചിരുന്ന
ഒരു അമ്മ…ഇന്ന് പോലീസ് സ്റ്റേഷനിൽകണ്ണീരുമായി നിൽക്കുന്നു. “മോൻ ഇന്നുവരെ തിരികെ വന്നില്ല…” ആ അമ്മയുടെ വാക്കുകളിൽ ഭയമുണ്ട്…പ്രതീക്ഷയുണ്ട്…ഉടയാത്ത വിശ്വാസമുണ്ട്…ഇവിടെ തുടങ്ങുന്നു ഒരു അമ്മയുടെ പരാതി. ഇവിടെ തുടങ്ങുന്നു യഥാർത്ഥ അന്വേഷണം. ഇത് വെറും ഒരു കേസ് അല്ല. ഇത് ഒരു അമ്മയുടെ ഹൃദയമാണ്."

Also Read:നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!

പാത്തൂസ് വ്ളോഗിന്റെ എഐ വിഡിയോ 10 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. ടെൻഷൻ ആവുന്നു. അടുത്ത പാർട്ട് വേഗം ഇറക്കൂ എന്നാണ് കമന്റുകൾ വരുന്നത്. 

Read More:ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: