scorecardresearch

Viral Video: കൈവെള്ളയിൽ ഒതുങ്ങുന്ന പശുക്കുട്ടി!നെറ്റിയിൽ വെളുത്ത അടയാളം; ക്യൂട്ട്നസ് ഓവർലോഡഡ്

AI Viral Video: ഈ കൊച്ചു പശുക്കുട്ടി പ്രിയങ്കരമായ ഒരു കാഴ്ചയായി സോഷ്യൽ മീഡിയയിൽ പടരുകയാണ്. ക്യൂട്ട്നസ് ഓവർലോഡഡ് എന്നാണ് കമന്റുകൾ വരുന്നത്.

AI Viral Video: ഈ കൊച്ചു പശുക്കുട്ടി പ്രിയങ്കരമായ ഒരു കാഴ്ചയായി സോഷ്യൽ മീഡിയയിൽ പടരുകയാണ്. ക്യൂട്ട്നസ് ഓവർലോഡഡ് എന്നാണ് കമന്റുകൾ വരുന്നത്.

author-image
Trends Desk
New Update
Calf AI Viral Video

AI Viral Video: വിസ്മയിപ്പിക്കുന്ന എഐ വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. എഐ എന്ന സാധ്യത മനോഹരമായി പ്രയോജനപ്പെടുത്തുന്നവരും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവരും ഉണ്ട്. ഒരാളുടെ കൈവെള്ളയിൽ ചുരുണ്ടുകൂടി കിടക്കുന്ന പശുക്കുട്ടിയുടെ വിഡിയോ വൈറലായി. 

Advertisment

നെറ്റിയിൽ വെളുത്ത നിറമുള്ള ഒരു കുഞ്ഞൻ പശുക്കുട്ടിയാണ് ഈ എഐ വിഡിയോയിലെ താരം. ഒരാളുടെ കൈവെള്ളയിൽ പശുക്കുട്ടിയിരിക്കുന്നതും ചുറ്റും നിന്ന് ആളുകൾ അത്ഭുതത്തോടെ നോക്കുന്നതുമാണ് വിഡിയോയിൽ. 

Also Read: 'കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ... കൂടെയൊരു സന്തോഷവും'; വീണ്ടും കണ്ണു നനയിച്ച് ആ 'മോഹൻലാൽ മാജിക്ക്'

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വിഡിയോ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. യഥാർത്ഥ മൃഗങ്ങളുടെ ചലനങ്ങളും രോമങ്ങളുടെ ഇഴയടുപ്പവും വരെ കൃത്യമായി പുനരാവിഷ്കരിക്കാൻ എഐയിലൂടെ സാധിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ വിഡിയോ. 

Also Read: 'മാർക്കോ' ആയി മമ്മൂക്ക; കൊടൂര വില്ലൻ സൈറസിനെ കണ്ട് ഞെട്ടി ആരാധകർ; വീഡിയോ

ഇത്തരം മാജിക് ദൃശ്യങ്ങൾ ഏത് സാധാരണക്കാർക്കും ഇപ്പോൾ വിരൽത്തുമ്പിൽ നിർമിച്ചെടുക്കാം. എന്നാൽ കൺമുൻപിലെത്തുന്ന ദൃശ്യങ്ങൾ എഐ നിർമിതമാണോ അതോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള ജാഗ്രത നമ്മൾ കാണിക്കേണ്ടിയിരിക്കുന്നു. 

Also Read: 'എന്താ പെർഫെക്ഷൻ'; തെങ്ങോലയിൽ വിരിഞ്ഞ കിങ് ഖാൻ; വൈറൽ വീഡിയോ

കണ്ട കാര്യങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്തേണ്ട ഡിജിറ്റൽ കാലത്താണ് നമ്മൾ ജീവിക്കുന്നതെങ്കിലും ഈ കൊച്ചു പശുക്കുട്ടി പ്രിയങ്കരമായ ഒരു കാഴ്ചയായി സോഷ്യൽ മീഡിയയിൽ പടരുകയാണ്. ക്യൂട്ട്നസ് ഓവർലോഡഡ് എന്നാണ് കമന്റുകൾ വരുന്നത്. 

Read More: 'ആ അവിശ്വസനീയ തിരിച്ചുവരവിന് നമുക്ക് കാത്തിരിക്കാം'; കണ്ണു നനയിച്ച് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്; വീഡിയോ

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: