scorecardresearch

അല്ലിയുടെ വിവാഹം മുടങ്ങി; മാടമ്പള്ളിയിൽ പിന്നെ സംഭവിച്ചത് എന്ത്?

AI Viral Video of Manichitrathazhu Movie: ഓരോ കഥാപാത്രത്തിന് നേർക്ക് ടോർച്ച് ചൂണ്ടുമ്പോഴും അവരുടെ മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗും പശ്ചാത്തലമായി വരുന്നു

AI Viral Video of Manichitrathazhu Movie: ഓരോ കഥാപാത്രത്തിന് നേർക്ക് ടോർച്ച് ചൂണ്ടുമ്പോഴും അവരുടെ മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗും പശ്ചാത്തലമായി വരുന്നു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AI Manichitrathazhu Viral Video

അന്ന് അല്ലിക്ക് ആഭരണം എടുക്കാൻ മാടമ്പള്ളി തറവാട്ടിലെ എല്ലാവരും കൂടി പോയില്ലായിരുന്നു എങ്കിലോ? അല്ലിയും മഹാദേവൻ, അതായത് നാഗവല്ലിയുടെ കാമുകൻ രാമനാഥൻ, തമ്മിലുള്ള വിവാഹം സ്വർണ്ണ വില ഒരു ലക്ഷം രൂപയോളം ഉയർന്നതോടെ മുടങ്ങിയിരുന്നെങ്കിൽ പിന്നെ എന്തായിരുന്നിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാവുക? അതിനും ഉത്തരം എഐയുടെ കയ്യിലുണ്ട്. 

Advertisment

മലയാളത്തിലെ ക്ലാസിക് സിനിമകളുടെ പട്ടികയിൽ തലയെടുപ്പോടെ നിൽക്കുന്ന മണിച്ചിത്രത്താഴിനെ വ്യത്യസ്തമായൊരു ആംഗിളിലൂടെ കാണിക്കുകയാണ് ഈ എഐ വിഡിയോ. "സ്വർണ വില ഒരു ലക്ഷം കടന്നതോടെ അല്ലിയുടെ കല്യാണം മുടങ്ങി. ശേഷം ഇതാണ് മാടമ്പള്ളി തറവാടിന്റെ അവസ്ഥ," ഈ ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Also Read: കൈവെള്ളയിൽ ഒതുങ്ങുന്ന പശുക്കുട്ടി!നെറ്റിയിൽ വെളുത്ത അടയാളം; ക്യൂട്ട്നസ് ഓവർലോഡഡ്

വാതിൽ തുറന്ന് ചെല്ലുമ്പോൾ ടോർച്ചിന്റെ വെളിച്ചത്തിൽ ആദ്യം കാണുന്നത് മാറാലയും പൊടിയും നിറഞ്ഞ കൊട്ടാരത്തിനുള്ളിൽ നിലത്ത് വീണ് കിടക്കുന്ന ഉണ്ണിത്താനെയാണ്. ഉണ്ണിത്താൻ ചേട്ടൻ കിടന്നിടത്ത് നിന്ന് ഉള്ളിലേക്ക് പോകുമ്പോൾ ദാസപ്പൻകുട്ടിയും വീണ് കിടക്കുന്നത് കാണാം. പിന്നെ മാടമ്പള്ളി തറവാട്ടിലെ ഓരോരുത്തരായി മരിച്ച് കിടക്കുന്നു.

Also Read: 'കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ... കൂടെയൊരു സന്തോഷവും'; വീണ്ടും കണ്ണു നനയിച്ച് ആ 'മോഹൻലാൽ മാജിക്ക്'

ഓരോ കഥാപാത്രത്തിന് നേർക്ക് ടോർച്ച് ചൂണ്ടുമ്പോഴും അവരുടെ സിനിമയിലെ ഡയലോഗും പശ്ചാത്തലമായി വരുന്നു. ഒരു ദിവസം തികയുന്നതിന് മുൻപ് തന്നെ 50 ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്. എല്ലാവരേയും കൊന്നല്ലോ മഹാപാപി എന്നെല്ലാമാണ് കമന്റുകൾ.

Also Read: അവതാറിൽ ഫഹദും ടൊവിനോയും; വൈറലായി കാമറൂൺ ചിത്രത്തിലെ തെന്നിന്ത്യൻ താരങ്ങൾ

"ടോർച് അടിച്ചു പോയ ആള് തെക്കിനിയിൽ നാഗവല്ലിയെ കണ്ട സ്ഥിതിക്ക് ജീവനോടെ ഉണ്ടോ? എല്ലാം കൊള്ളാം എസ്പെഷ്യലി കിണ്ടി," ഇങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒന്ന്. "നകുലന് ജീവൻ ഒണ്ട്. ഗംഗയും മഹാദേവനും ഡാൻസ് കളിച്ചു ക്ഷീണിച്ച്വിശ്രമിക്കുകയാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്.

Read More: 'എന്താ പെർഫെക്ഷൻ'; തെങ്ങോലയിൽ വിരിഞ്ഞ കിങ് ഖാൻ; വൈറൽ വീഡിയോ

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: