scorecardresearch

Viral Video: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!

Mamukkoya AI Viral Video: 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണത്തിലെ മാമുക്കോയയുടെ കഥാപാത്രത്തിന്റെ 'തള്ള് കഥ' പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല

Mamukkoya AI Viral Video: 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണത്തിലെ മാമുക്കോയയുടെ കഥാപാത്രത്തിന്റെ 'തള്ള് കഥ' പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AI Viral Video Welldone Vasu Mamukkoya

AI Viral Video: വെൽഡൺ വാസുവിനെ ഓർമയില്ലേ? മൂപ്പരുടെ എല്ലാ 'വിടൽസ്കഥകളുടേയും' അവസാനം ആരെങ്കിലും ആളുടെ തോളിൽ തട്ടിയിട്ട് പറയും, വെൽഡൺ വാസൂ! എന്നാൽ വാസുവിന്റെ കഥകളെല്ലാം തള്ളലെന്ന് പറഞ്ഞവർ ഇതൊന്ന് കാണണം. അതെ, അറബിയും ഒട്ടകവും ഷൂമാക്കറുമുള്ള വാസുവേട്ടന്റെ ആ കഥ തന്നെ.

Advertisment

വാസുവേട്ടൻ ആ കഥ പറയുന്നത് ഇങ്ങനെ, "ദുബായ്- അൽ എയ്ൻ എക്സ്പ്രസ് ഹൈവേയിൽ ഒരു വൈറ്റ് ലാൻഡ് ക്രൂയിസർ ഇങ്ങനെ ഇരമ്പി പാഞ്ഞുകൊണ്ടിരിക്കാ. ഞാനും രണ്ട് അറബികളും ആണ് വണ്ടിയിൽ. അറബികളാണെങ്കിൽ ഭയങ്കര ഉറക്കം. ഒരു 200-250 സ്പീഡിൽ. പെട്ടെന്ന് ഞാൻ കണ്ടു, വണ്ടിയുടെ തൊട്ടുമുൻപിൽ, ചവിട്ടിയാൽ കിട്ടാത്ത ദൂരത്തിൽ ഒരു ഒട്ടകം ഇങ്ങനെ റോഡ് ക്രോസ് ചെയ്ത് പോവുകയാണ്. ഞെട്ടിയോ? പക്ഷേ വാസുവേട്ടൻ ഞെട്ടിയില്ല."

Also Read: Viral Video: മാസ് ആണോ? കേസ് ആണോ? എംവിഡി ഇതുവരെ എത്തിയില്ലേ?

"ബ്രേക്ക് ചവിട്ടിയാൽ അറബികൾ ഉണരും. ചവിട്ടിയില്ലെങ്കിൽ ഒട്ടകം വടിയാവും. ഷൂമാക്കർ വരെ സ്റ്റിയറിങ് വെച്ച് കീഴടങ്ങി വീട്ടിൽ പോവേണ്ട അവസ്ഥയായി. ഞാൻ വിടോ. അല്ലിവല്ലി മാഫി മുഷ്കിൽ എന്ന് പറഞ്ഞ് റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്. എന്ത്?റിവേഴ്സ് ഗിയറ്!

Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ

"വണ്ടി പിന്നിലേക്കും ഒട്ടകം മുൻപിലേക്കും. ഈ സമയം കോട്ടുവായിടാൻ നേരത്ത് കണ്ണുതുറന്ന അറബി ഇത് കണ്ടിട്ട് എന്റെ തോളത്ത് തട്ടിയിട്ട് പറയുകയാണ് വെൽഡൺ വാസു എന്ന്," ഇതാണ് വാസുവേട്ടൻ പറഞ്ഞ ആ സംഭവം. 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണത്തിലെ മാമുക്കോയയുടെ കഥാപാത്രത്തിന്റെ 'തള്ള്കഥ' പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല.

Also Read: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ

ആ സംഭവത്തിന്റെ എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂളിങ്ഗ്ലാസും വെച്ച് അറബികളേയും കൊണ്ട് പായുകയാണ് വാസുവേട്ടൻ. വിഡിയോയിൽ ഒരു ട്വിസ്റ്റും ഉണ്ട്.

 അറബികളിലൊരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പിന്നെ ഒട്ടകത്തിന് ഇവിടെ പശുവിന്റെ സൗണ്ട് ആണ്. തള്ള് കഥയായത് കൊണ്ട് ക്ഷമിക്കാം, അല്ലേ?

Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

Viral Video Mamukkoya AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: