/indian-express-malayalam/media/media_files/2025/09/08/ai-viral-video-mahabali-2025-09-08-16-28-26.jpg)
Screengrab
ഓണം തകർത്താഘോഷിച്ചതിന്റെ ക്ഷീണമെല്ലാം എല്ലാവരുടേയും മാറി വരുന്നതേയുള്ളു. നാട്ടിലെ ആഘോഷങ്ങളെല്ലാം കണ്ട് മനസ് നിറഞ്ഞ്, ആഘോഷിക്കാൻ കഴിയാത്തവരെ കണ്ട് മനസ് നീറി നമ്മുടെ മാവേലി തിരികെ പാതാളത്തിലേക്ക് പോയിട്ടുണ്ടാവും അല്ലേ? മാവേലിയെ കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ മനസിൽ തെളിയുന്ന ഒരു രൂപമുണ്ട്. എന്നാൽ ഈ രൂപം ഒന്ന് കണ്ടു നോക്കൂ.
ചരിത്രത്തിന്റെ ഏടുകൾ എഐയിലൂടെ ഇവിടെ കാണാം. മാസാണ് നമ്മുടെ മാവേലി എന്ന് ഈ എഐ വിഡിയോ കണ്ടാൽ ആരും പറയും. "മഹാബലിയല്ല, അസുര രാജ മഹാബലി. മഹാബലി വലിയ വണ്ണമുള്ള ഒരാൾ അല്ല. അസുര രാജ ചക്രവർത്തിയാണ് അദ്ദേഹം. കരുത്തൻ. പ്രഭുക്കളുട ദുസ്വപ്നമായിരുന്നു മഹാബലി, ജനങ്ങൾക്ക് ഏറെ സ്നേഹമുള്ള ഭരണാധികാരി," ഈ ക്യാപ്ഷനോടെയാണ് എഐ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Also Read: കസവുടുത്ത് തിരുവാതിര കളിച്ചും വള്ളം തുഴഞ്ഞും റോബോട്ടുകൾ; വൈറലായി എഐ ഓണപ്പാട്ട്
സദ്യക്ക് മുൻപിലിരുന്ന് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മാസ് ഡയലോഗ് പറഞ്ഞാണ് മഹാബലി തന്റെ ഉഗ്രരൂപം പുറത്തെടുക്കുന്നത്. "ഇന്നുമാ എന്നെ തെരിയലേ" എന്ന് മഹാബലി പറയുമ്പോൾ മറുവശത്തിരിക്കുന്ന വാമനൻ തുറിച്ച് നോക്കുകയാണ്. പിന്നെയാണ് മഹാബലിയുടെ ഉഗ്രരൂപം വ്യക്തമാക്കുന്ന എഐ വിസ്മയം വരുന്നത്.
Also Read: ഏയ് ചേട്ടാ, അവനെ കൂടി കൊണ്ട് പോകൂ; ടിക്കറ്റെടുത്തില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട് ക്രൂരത
പാവങ്ങൾക്ക് കൈനിറച്ച് നൽകിയും പരുക്കേറ്റവരെ സഹായിച്ചും ദുഷ്ടർക്ക് നേരെ മുഷ്ടി ചുരുട്ടിയും താണ്ഡവമാടുന്ന മഹാബലിയെയാണ് ഈ എഐ വിഡിയോയിൽ കാണുന്നത്. ഓണനാളിൽ ഈ എഐ വിഡിയോയും വൈറലായി. അങ്ങനെ മഹാബലിയും എഐയിലൂടെ കയറി ഇറങ്ങി എത്തി എന്നാണ് വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്.
Read More: 'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us