/indian-express-malayalam/media/media_files/2025/12/19/ai-leapord-viral-video-2025-12-19-12-33-32.jpg)
Source: Screengrab
AI Viral Video:എഐ വിഡിയോകളുടെ കടന്ന് വരവോടെ സമൂഹമാധ്യമങ്ങളിൽ പ്രചരക്കുന്ന ദൃശ്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചതാണോ അതോ എഐ സൃഷ്ടിയാണോ എന്ന് തിരിച്ചറിയുക പ്രയാസമാണ്. അത്തരത്തിലുള്ള, പുലിയെ പിടികൂടുന്ന ഒരു വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒരു വീടിന്റെ അടുക്കളയുടെ മുകളിൽ ഇരിക്കുന്ന പുലിയെ പിടിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഷീറ്റ് വിരിച്ച് താഴെ നിൽക്കന്നതും അത് നോക്കി വീട്ടിലെ രണ്ട് സ്ത്രീകൾ നിൽക്കുന്നതും വിഡിയോയിൽ കാണാം. താഴേക്ക് ചാടുന്ന പുലി ഈ ഷീറ്റിലേക്കാണ് വന്ന് വീഴുന്നത്.
Also Read: Viral Video: കുഞ്ഞിന് അരികിലേക്ക് പെരുമ്പാമ്പ്; ചങ്കിടിപ്പ് കൂട്ടുന്ന ദൃശ്യങ്ങൾ!
ഇന്ത്യയുടെ ഗ്രാമങ്ങളിലൊന്നിലെ വീട്ടിൽ നിന്ന് പുലിയെ പിടികൂടുന്നു എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ സംഭവം എഐ ആണ്. ഇത് യഥാർഥത്തിൽ നടന്ന സംഭവം അല്ല, എഐ ആണ്. അതുകൊണ്ട് ഭയപ്പെടാതെ സമാധാനപരമായി എഐയുടെ ശക്തി ആസ്വദിച്ച് കാണു എന്നാണ് വിഡിയോക്ക് വന്ന കമന്റുകളിൽ ഒന്ന്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
2.5 കോടി ആളുകൾ ആണ് പുലിയെ പിടികൂടുന്ന ഈ വൈറൽ വീഡിയോ ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ കണ്ടത്. പലരും ഇത് യഥാർഥത്തൽ സംഭവിച്ചത് എന്ന് കരുതിയാണ് കമന്റുകളിടുന്നത്. പുലിയെ പിടികൂടുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ മറ്റ് സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ ഈ വിധം ശ്രമിക്കില്ലെന്ന് വ്യക്തമല്ലേ?
Also Read: കുന്നിന് മുകളിൽ നിന്ന് റോഡിലേക്ക് വീണ് ആന; രണ്ടായി പിളർന്ന് ട്രക്ക്
അതേ സമയം, ഓടിക്കൊണ്ടിരുന്ന വാഹനത്തിന് പിന്നിൽ നിന്ന് ആന റോഡിലേക്ക് വീഴുന്ന വിഡിയോയും വൈറലായിരുന്നു. 5.5 കോടിക്ക് മുകളിൽ ആളുകൾ ആണ് ആ വിഡിയോ കണ്ടത്. എന്നാൽ അതും എഐ ആണ്. വൈറൽ വിഡിയോ കണ്ടുനോക്കൂ;
Read More: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us