scorecardresearch

Viral Video: എന്താണ് ബീപാത്തു ഇത്! ലൊക്കേഷൻ ചോദിച്ച് മന്തിയെ പ്രണയിച്ചവർ

AI Kuzhimanthi Viral Video: ഫ്രൈഡ് ചിക്കൻ മരങ്ങളും മലകളും പിന്നെ മയോണൈസ് ഒഴുകുന്ന പുഴ. ഇതൊരു സ്വർഗമാണ് എന്നാണ് ബീപാത്തുവിന്റെ വാക്കുകൾ.

AI Kuzhimanthi Viral Video: ഫ്രൈഡ് ചിക്കൻ മരങ്ങളും മലകളും പിന്നെ മയോണൈസ് ഒഴുകുന്ന പുഴ. ഇതൊരു സ്വർഗമാണ് എന്നാണ് ബീപാത്തുവിന്റെ വാക്കുകൾ.

author-image
Trends Desk
New Update
Mandhi AI Viral Video

AI Viral Video: റെസ്റ്റോറന്റിൽ വെച്ച് ഭക്ഷണം ഓർഡർ ചെയ്യാൻ മെനു മുഴുവൻ നോക്കി ഒടുവിൽ ബിരിയാണി എന്ന് പറയുന്നവരായിരുന്നു നമുക്കിടയിൽ കൂടുതൽ. എന്നാൽ മലയാളികൾക്കിടയിലെ ബിരിയാണിക്കുള്ള ആധിപത്യം ഇളക്കി മറിച്ചായിരുന്നു മന്തിയുടെ വരവ്. മന്തിക്ക് ഹൃദയം കൊടുത്തവരെ സന്തോഷിപ്പിക്കുന്നൊരു എഐ വിഡിയോ ഇപ്പോൾ വൈറലാണ്. 

Advertisment

മന്തി കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്തവരുണ്ട്. ഈ റൈസും മയോണൈസും ചിക്കൻ പീസുമായി ഒരുപിടി പിടിച്ചാൽ സ്വർഗം ആണ് പലർക്കും. ഈ മന്തി പ്രേമികൾക്കായി ഒരു മന്തി മരുഭൂമിയാണ് എഐയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.

Also Read: ഇനി ഏതു നീലിയും വിറയ്ക്കും; 'കത്തനാറി'ൽ മോഹൻലാലിന്റെ കാമിയോ?

നമ്മളിപ്പോൾ എത്തിയിരിക്കുന്നത് നമ്മുടെ സ്വപ്നലോകത്താണ് എന്നാണ് ബീപാത്തു പറയുന്നത്. മണലിന് പകരം എല്ലായിടത്തും മന്തിയാണ്. നല്ല ചൂടുള്ള മന്തി റൈസും മയോണൈസും അൽഫാമും. കഴിച്ചിട്ട് മതിയാവാത്തതിനാൽ ബീപാത്തു മന്തി മരുഭൂമിയിൽ നിന്ന് ഒരു ട്രക്ക് മന്തി വീട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. രാത്രി പതുക്കെ ഇരുന്ന് കഴിക്കാലോ എന്നാണ് ബീപാത്തുവിന്റെ വാക്കുകൾ.

Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ

മന്തി സ്നേഹികളുടെ ഹൃദയം കീഴടക്കി ഈ എഐ വിഡിയോ 10 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. വണ്ടി എടുക്കെടാ എഐ ലോകത്തേക്ക് എന്നാണ് മന്തിയെ പ്രണയിക്കുന്ന ഒരാളുടെ കമന്റ്. ഇതൊക്കെ ഒന്ന് സത്യമായിരുന്നെങ്കിൽ എന്നും രസകരമായ പ്രതികരണൾ വരുന്നു. 

Also Read:'ഇവിടെ ഏത് റോളും പോകും'; പ്രേമത്തിലെ ജോർജായി മോഹൻലാൽ, മലരായി ശോഭന; വീഡിയോ

മന്തി മരുഭൂമിയിൽ മാത്രമല്ല, ബീപാത്തു ഫ്രൈഡ് ചിക്കൻ ലോകത്തേക്കും നമ്മളെ കൂട്ടുക്കൊണ്ടുപോകുന്നു. ഫ്രൈഡ് ചിക്കൻ മരങ്ങളും മലകളും പിന്നെ മയോണൈസ് ഒഴുകുന്ന പുഴ. ഇതൊരു സ്വർഗമാണ് എന്നാണ് ബീപാത്തുവിന്റെ വാക്കുകൾ. അവിടെ കിടന്ന് മരിച്ചാൽ മതി എന്നാണ് ഒരു ഫ്രൈഡ് ചിക്കൻ സ്നേഹിയുടെ രോദനം,

Read More: പഞ്ചായത്ത്‌ റോഡുകളിലൂടെ കുതിച്ചുപാഞ്ഞ് റേസിങ് ബൈക്കുകൾ; വൈറലായി കേരള മോട്ടോ ജിപി; വീഡിയോ

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: