/indian-express-malayalam/media/media_files/2025/11/21/kalpana-chawla-ai-video-2025-11-21-18-27-41.jpg)
Source: Screengrab
അതിരുകളില്ലാതെ സ്വപ്നം കാണാനും ധൈര്യത്തോടെ അതിനായി ചുവടുവയ്ക്കാനും വരും തലമുറയ്ക്ക് പ്രചോദനം നൽകിയാണ് കൽപ്പനാ ചൗള വിടപറഞ്ഞത്. 2003ൽ ബഹിരാകാശത്ത് നിന്ന് ഭുമിയെ ലക്ഷ്യമാക്കി കൽപ്പനയേയും സംഘത്തേയും കൊണ്ടുവന്ന കൊളംബിയയുടെ ഇടത് ചിറകിൽ നിന്നാണ് തീ പടർന്ന് തുടങ്ങിയത്. പിന്നാലെ അഗ്നിഗോളമായി മാറി. എന്നാൽ മറ്റ് ആറ് പേർക്കൊപ്പം കൽപ്പനയും അഗ്നിക്കിരയായെങ്കിലും ആകാശത്തേക്ക് അത്ഭുതത്തോടെ നോക്കി സ്വപ്നം കാണുന്നവർക്ക് അവർ ഇന്നും പ്രചോദനമായ്ക്കൊണ്ടിരിക്കുന്നു. കൽപ്പന ചൗള ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിലോ? എന്തായിരിക്കും നിങ്ങൾ ചോദിക്കുക?
ഒരുപാട് എഐ വിഡിയോകൾ നമുക്ക് മുൻപിലേക്ക് വരുന്നുണ്ട്. കൽപ്പന ചൗളയുമായി അഭിമുഖം നടത്തുന്ന ഒരു എഐ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എഐ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് ഉദാഹരണമാണ് ഈ വിഡിയോ എന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.
Also Read: 'നിന്റെ ശബ്ദം പോലും ഇനി കേൾക്കരുത്'; പൂച്ച സാറിനെ വിറപ്പിച്ച് കുഞ്ഞാവ; വീഡിയോ
ചെറുപ്പം മുതലേ സ്പേസിനോട് എനിക്ക് വലിയ ഇഷ്ടം ആണ്. ഞങ്ങൾക്ക് ഫ്ളൈയിങ് ക്ലബ് ഒക്കെ ഉണ്ടായിരുന്നു. അച്ഛന്റെ കൂടെ ഞാൻ അവിടെ പോകുമ്പോൾ മുകളിൽ കൂടി ഫ്ലൈറ്റ് ഇങ്ങനെ പാസ് ചെയ്യും. ഭയങ്കര എക്സൈറ്റഡ് ആയിട്ട് ആണ് ഞാൻ അതിനെ നോക്കി കണ്ടിട്ടുള്ളത്, എഐ വിഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.
Also Read: എന്തൊരു അനുസരണ; ഒരു പെൺകുട്ടി വളർത്തുന്ന കടുവയെ കണ്ടോ
ബഹിരാകാശ സഞ്ചാരിയാവുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ്. ഞാൻ സ്പേസിനെ പ്രണയിച്ചു. അതിന് വേണ്ടി കഠിനാധ്വാനം ചെയ്തു. 1997ലെ ബഹിരാകാശ ദൗത്യത്തെ കുറിച്ചും ബഹിരാകാശാത്ത് നിന്ന് ഭൂമിയെ കണ്ടപ്പോൾ ഉണ്ടായ നിമിഷത്തെ കുറിച്ചുമെല്ലാം ഈ എഐ വിഡിയോയിൽ പറയുന്നുണ്ട്.
Also Read: അത്ഭുത ദ്വീപിലേക്ക് അതിശയന്റെ സർപ്രൈസ് എൻട്രി; വൈറലായി വിനയൻ യൂണിവേഴ്സ്; വീഡിയോ
രണ്ട് ദിവസം കൊണ്ടുതന്നെ ലക്ഷക്കണക്കിനാളുകൾ ഈ എഐ വിഡിയോ കണ്ടുകഴിഞ്ഞു. "ഈ രീതിയിൽ എഐ നല്ലതുപോലെ ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷം. പ്രേക്ഷകർക്ക് ഇരുന്ന് കാണാനും തോന്നുന്നു, ഒപ്പം ഒരുപാട് അറിവും നേടുന്നു.ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ കുറേ അറിവുകൾ എഐ രൂപത്തിൽ," ഇങ്ങനെയാണ് കമന്റുകൾ.
Read More: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us