/indian-express-malayalam/media/media_files/2025/11/16/ai-viral-video-kalki-2025-11-16-19-41-26.jpg)
Source: Screengrab
കൽക്കി അവതാരം എന്ന് കേട്ടിട്ടുണ്ടോ? ഹൈന്ദവ വിശ്വാസ പ്രകാരം കൽക്കി മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതേസമയം, പോസ്റ്റ് അപ്പോകാലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി കൂട്ടിച്ചേർത്ത് ഒരു സയൻസ് ഫിക്ഷൻ സിനിമയുമായി 2024ൽ പ്രഭാസ് വന്നിരുന്നു, കൽക്കി 2898 എഡി. ഈ എഐ യുഗത്തിൽ കൽക്കി മലയാളം ആക്ടേഴ്സ് വേർഷ്യൻ ഒന്ന് കണ്ടാലോ?
ടൊവിനോയും ആസിഫ് അലിയും വരുന്ന കൽക്കി മലയാളം ആക്ടേഴ്സ് വേർഷ്യന്റെ എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടൊവിനോയ്ക്കും ആസിഫ് അലിക്കും ഒപ്പം ഒരാൾ കൂടിയുണ്ട്. അതാരാണെന്ന് നിങ്ങൾ തന്നെ കണ്ടുനോക്കു.
Also Read: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ
"ഇവനാണോ നമുക്ക് സമാനൻ. ഇവന്റെ പ്രഹരത്താൽ നമ്മുടെ രഥം രണ്ടടി പിറകോട്ട് നീങ്ങിയെങ്കിൽ നമ്മുടെ അസ്ത്രത്താൽ അവന്റെ രഥം പത്തടി പിറകിലേക്ക് നീങ്ങി", ടൊവിനോ ഇങ്ങനെ പറഞ്ഞ് നിർത്തുമ്പോൾ ഹേയ് ധനഞ്ജയാ എന്ന് വിളിച്ച് മറുപടി നൽകുകയാണ് ആസിഫ് അലി.
Also Read: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
"നിന്റെ രഥം അഗ്നിദേവന്റെ വരം. കാവലാൾ ആഞ്ജനേയൻ. തേരാളിയായി തൃലോകനാഥനായ നാം. എന്നിട്ടും രഥം രണ്ടടി പിറകിലേക്ക് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുനാ. അവനൊരു സാധാരണ യോദ്ധാവ് അല്ല. കണ്ടില്ലേ കണ്ണിൽ സൂര്യതേജസ്. അവന്റെ നാമം വിസ്മരിക്കപ്പെടാത്ത ചരിത്രമാവും. സൂര്യപുത്രൻ, കർണൻ," ഇങ്ങനെയാണ് കൃഷ്ണന്റെ കഥാപാത്രം പറഞ്ഞ് നിർത്തുന്നത്. ആരാണ് കർണനായി വരുന്നത്?
Also Read: സഞ്ചാരികളുടെ ബസിൽ ചാടിവീണ് പുള്ളിപ്പുലിയുടെ ആക്രമണം; സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ
കർണനായി പൃഥ്വിരാജിനെയാണ് പ്രതീക്ഷിച്ചത് എന്ന് പറഞ്ഞാണ് കമന്റ് ബോക്സ് നിറയുന്നത്. ഉണ്ണിമുകുന്ദനെ പ്രതീക്ഷിച്ചവരും ഉണ്ട്. എന്നാൽ കമന്റ് ബോക്സ് പൃഥ്വിരാജ് തൂക്കി. കൃഷ്ണനായി ദുൽഖറിനെ കൊണ്ടുവരാമായിരുന്നു എന്ന് പറയുന്നവരും ഉണ്ട്. ഇനി നിങ്ങൾ കണ്ടിട്ട് പറയു, ഈ കർണൻ എങ്ങനെയുണ്ടെന്ന്...
Read More: പെണ്ണുകാണാൻ ആൾ വന്നില്ലേ? എന്നിട്ടാണോ എന്നെ കാണാൻ വന്നത്? ഒരു തകർന്ന പ്രണയം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us