/indian-express-malayalam/media/media_files/2025/12/20/ai-viral-video-innocent-and-kpsc-lalitha-2025-12-20-21-39-49.jpg)
Source: Screengrab
AI Viral Video:മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പല താരങ്ങളുടെയും വേർപാട് സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. ഇന്നസെന്റും കെപിഎസി ലളിതയും അത്തരത്തിലെ രണ്ട് അഭിനേതാക്കളാണ്. ഇവർക്ക് പകരമൊരാളെന്നത് ഉൾക്കൊള്ളാൻ മലയാളികൾക്ക് പ്രയാസമാണ്. വിടപറഞ്ഞുപോയ ഈ താരങ്ങളെയെല്ലാം എഐയിലൂടെ വീണ്ടും കാണാൻ നമുക്കാവുന്നു. അങ്ങനെ ഇന്നസെന്റും കെപിഎസി ലളിതയും ഒരുമിച്ചെത്തിയ ഒരു എഐ വിഡിയോ വൈറലായി.
മലയാളം സിനിമയിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായിരുന്നു ഇന്നസെന്റിന്റേതും കെപിഎസി ലളിതയുടേയും. രണ്ട് പേരും മത്സരിച്ച് അഭിനയിച്ച നിരവധി സിനിമകൾ, അതിലെ രംഗങ്ങൾ എല്ലാം നമ്മളിൽ പലരുടേയും മനസിൽ ഇപ്പോഴുമുണ്ട്. അത് എപ്പോഴുമുണ്ടാകും.
Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കോമ്പോയിലെ രണ്ട് പേരും കിടിലൻ മേക്കോവറിലാണ് ഈ എഐ വിഡിയോയിൽ വരുന്നത്. പിന്നെ പറയേണ്ടല്ലോ. സംഭവം കത്തി! ഒരു ദിവസം കൊണ്ട് 40 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ 'ഒജികപ്പിളിന്റെ' വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ
ഇരുവരും ഒരുമിച്ച് വന്ന രംഗങ്ങളിലെ ഡയലോഗുകൾ ആണ് കമന്റ് ബോക്സിൽ നിറയുന്നത്. "നോക്കു....നോക്കു..... നോക്കിക്കൊണ്ട് ഇരിക്യല്ലേ," ഈ ഡയലോഗ് ഏത് സിനിമയിലേതാണ് എന്ന് ഓർമയുണ്ടോ?
Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ
ഏതോ ഒരു multiverse realityയിൽ ഇവർ ഇങ്ങനെ ആകാം. നിർഭാഗ്യം കൊണ്ട് നമുക്ക് നഷ്ടമായി, ഇങ്ങനെയാണ് വിഡിയോയ്ക്ക് വന്ന ഒരു കമന്റ്. "ഇന്നെസെന്റ് : പുഷ്പവല്ലി......... ചാടികെട്ടി വലിഞ്ഞമറന്ന് വലതുമാറി ഇടതുമാറി....! കെപിഎസിലളിത : ആ.. പരദൈവങ്ങളെ... അടി തെറ്റി പ്രാണനാഥാ," ഇങ്ങനെയെല്ലാം പറഞ്ഞ് നിരവധി കമന്റുകൾ വരുന്നു.
Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us