/indian-express-malayalam/media/media_files/2026/01/09/ai-fighter-jet-viral-video-2026-01-09-18-51-37.jpg)
AI Viral Video: സമൂഹമാധ്യമങ്ങളിൽ എത്തുന്ന വിഡിയോകൾ എഐ ആണോ അതോ യഥാർഥ ദൃശ്യങ്ങൾ ആണോ എന്ന് തിരിച്ചറിയുക പ്രയാസമാണ്. അതുപോലൊരു ഫൈറ്റർ ജെറ്റിന്റെ യുദ്ധവാഹിനി കപ്പലിലെ ലാൻഡിങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
യുദ്ധ വിമാനവാഹിനി കപ്പലിലേക്ക് പറന്നിറങ്ങുകയാണ് ഈ വിമാനം. കപ്പലിലെ ഫ്ളൈറ്റ് ഡെക്കിലേക്ക് വിമാനം അതിവേഗത്തിൽ മുൻപോട്ട് പോയെങ്കിലും അവസാന ഭാഗത്തേക്ക് എത്തിയപ്പോഴേക്കും വേഗത കുറഞ്ഞു. എന്നാൽ പെട്ടെന്ന് വിമാനം ഒരു വശത്തേക്ക് ചരിയുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.
Also Read: ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ
ഈ സമയം പൈലറ്റ് കോക്പിറ്റിൽ നിന്ന് എജക്ഷൻ സിറ്റ് ഉപയോഗിച്ച് പുറത്തേക്ക് തെറിച്ച് ഉയരുന്നു. പിന്നാലെ വിമാനം കടലിലേക്ക് പതിച്ചു. ഒരു ദിവസം കൊണ്ട് ഒരു കോടിക്ക് മുകളിൽ ആളുകൾ ആണ് ഈ എഐ വിഡിയോ കണ്ടത്.
Also Read: ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ
എന്നാൽ ഇത് യഥാർഥത്തിൽ സംഭവിച്ചത് എന്ന് പറഞ്ഞാണ് 'Curvico.io' എന്ന ഇൻസ്റ്റഗ്രാം പേജ് വിഡിയോ പങ്കുവെച്ചത്. നെഞ്ചിടിപ്പ് കൂട്ടുന്ന വിഡിയോ എന്ന് പറഞ്ഞ് ക്യാപ്ഷനും നൽകിയിട്ടുണ്ട്. അവസാന നിമിഷം പൈലറ്റിന് രക്ഷപെടാന സാധിച്ചതിന്റെ ആശ്വാസം പങ്കുവയ്ക്കുന്നുണ്ട് ചിലർ കമന്റ് ബോക്സിൽ.
Also Read: "എന്തിനാ ഈ സിഗ് സാഗ് വെള്ള വരകൾ? ഇതൊന്നും അറിയാതെയാണോ ലൈസൻസ് കിട്ടിയത്!"
ഇത് ഏവിയേഷൻ അല്ല എഐ ആണെന്ന് പറഞ്ഞാണ് കമന്റുകൾ കൂടുതലും. അത്രയും ഡിസ്റ്റൻസിൽ നിന്ന് പാരഷ്യൂട്ട് ഓപ്പണാവില്ലെന്നാണ് വിഡിയോയ്ക്ക് വന്ന പ്രതികരണങ്ങളിൽ ഒന്ന്. ഇത് എഐ വിഡിയോ ആണെന്നും അല്ലെന്നും പറഞ്ഞാണ് കമന്റുകൾ നിറയുന്നത്. എന്തായാലും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
വിഡിയോ എഐ ആണെങ്കിലും ഈ ദൃശ്യങ്ങൾ ഒരു നിമിഷം കൊണ്ട് ഒരു പൈലറ്റിന്റെ ജീവൻ രക്ഷിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയുടെയും അതോടൊപ്പം വ്യോമയാനത്തിലെ നിരന്തരമായ അപകടസാധ്യതകളുടെയും ഓർമ്മപ്പെടുത്തലാണ്.
Also Read: അച്ഛനും മകനുമായി മമ്മൂട്ടിയും നസ്‌ലനും; ഹോളിവുഡ് ലെവലിൽ ഒരു 'ബ്രഹ്മാണ്ഡ സിനിമ'; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us