/indian-express-malayalam/media/media_files/2025/12/18/ai-elephant-falling-viral-video-2025-12-18-15-37-01.jpg)
Source: Screengrab
AI Viral Video: വാഹനങ്ങളിൽ ആനയെ കൊണ്ടുപോകുന്നത് പലപ്പോഴും മാർഗ നിർദേശങ്ങൾ പാലിക്കാതെ, അപകടകരമായ രീതിയിലാവാറുണ്ട്. എങ്കിലും വാഹനത്തിന് പിന്നിൽ നിന്നുള്ള ആനയുടെ ആ യാത്ര നമുക്ക് കൗതുക കാഴ്ചയാണ്. ആനയെ ഇതുപോലെ വാഹനത്തിൽ കൊണ്ടുപോകുന്നതിന് ഇടയിൽ സംഭവിച്ച ഒരു അപകടത്തിന്റെ വിഡിയോ വൈറലായിരുന്നു.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് പിന്നിലേക്ക് തിരിയാൻ ശ്രമിക്കുന്നതിന് ഇടയിൽ ആന റോഡിലേക്ക് വീഴുകയാണ്. വീണതിന് ശേഷം ആന എഴുന്നേറ്റ് വരുന്നതും വിഡിയോയിൽ കാണാം. ആനയെ കൊണ്ടുപോയ വാഹനത്തിന്റെ പിന്നിൽ വരുന്ന കാറിലെ ഡാഷ് ക്യാം വിഡിയോ എന്ന് പറഞ്ഞാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.
Also Read: Viral Video: കുഞ്ഞിന് അരികിലേക്ക് പെരുമ്പാമ്പ്; ചങ്കിടിപ്പ് കൂട്ടുന്ന ദൃശ്യങ്ങൾ!
എന്നാൽ സംഭവം എഐ ആണ്. ആന വാഹനത്തിൽ നിന്ന് വീഴുന്ന എഐ വിഡിയോ ഷെയർ ചെയ്ത് ഇത് യഥാർഥത്തിൽ സംഭവിച്ചതാണ് എന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അഞ്ച് കോടിക്ക് മുകളിൽ ആളുകൾ ആണ് ഈ വിഡിയോ കണ്ടത്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
ഇതിന് സമാനമായി ആന കുന്നിൻ ചെരുവിൽ നിന്ന് റോഡിലേക്ക് വീഴുന്ന എഐ വിഡിയോകളും വൈറലായിരുന്നു. കുന്നിന് മുകളിൽ നിന്ന് ആന കാറിന് മുകളിലേക്ക് വീണു, നിരവധി പേർ മരിച്ചു എന്നെല്ലാം അവകാശപ്പെട്ടാണ് ഈ എഐ വിഡിയോകൾ പ്രചരിക്കുന്നത്.
Also Read: കുന്നിന് മുകളിൽ നിന്ന് റോഡിലേക്ക് വീണ് ആന; രണ്ടായി പിളർന്ന് ട്രക്ക്
ആന മുകളിൽ നിന്ന് ഓടിക്കൊണ്ടിരുന്ന ട്രക്കിന് മുകളിലേക്ക് വീണ് ട്രക്ക് രണ്ടായി പിളരുന്ന എഐ വിഡിയോയും വൈറലായിരുന്നു. ട്രക്ക് താഴേക്ക് വീഴുന്നതിനൊപ്പം ആനയും താഴ്ചയിലേക്ക് വീഴുന്ന വിധത്തിലുള്ളത് ഉൾപ്പെടെ സമാനമായ നിരവധി എഐ വിഡിയോകളാണ് പ്രചരിക്കുന്നത്.
ഇത് കൂടാതെ ശ്രീലങ്കയിലെ വെള്ളപ്പൊക്കത്തിൽ ഷീറ്റിട്ട മേൽക്കൂരയ്ക്ക് മുകളിൽ ഇരിക്കുന്ന കുട്ടിയേയും അവന്റെ വളർത്തു നായയേയും ആന രക്ഷിക്കുന്ന വിഡിയോയുംവൈറലായിരുന്നു. ആന ഷീറ്റ് പൊക്കി നൽകി തന്റെ മേലെ കയറാൻ കുട്ടിക്ക് വഴിയൊരുക്കി കൊടുക്കുകയാണ്. എഐയുടെ വളർച്ച അല്ലേ?
Read More: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us