/indian-express-malayalam/media/media_files/2025/12/07/elephant-viral-video-2025-12-07-20-37-23.jpg)
ഇത് എഐ വിഡിയോ ആണോ? അല്ലെങ്കിൽ യഥാർഥത്തിൽ സംഭവിച്ചതാണോ? സമൂഹമധ്യമങ്ങളിൽ വൈറലായ ആനകളുടെ ഒരു വിഡിയോ കണ്ട് ഉയരുന്ന ചോദ്യം ഇതാണ്. അഞ്ച് ആനകൾ കുന്നിന് മുകളിൽ നിന്ന് താഴേക്ക് വീഴുന്നതാണ് വിഡിയോ.
ഇടിഞ്ഞുപോയ ഒരു കുന്നിൻ്റെ അരികിലൂടെയുള്ള മൺപാതയിലൂടെ നടന്നു പോവുകയാണ് ആനക്കൂട്ടം. പൊടുന്നനെ ആനകൾ താഴേക്ക് വീഴുന്നു. ആനയുടെ തലയിടിച്ച്, എങ്ങോട്ടാണ് വേഗത്തിൽ പോകുന്നത് എന്നൊക്കെ വിഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ പറയുന്നത് കേൾക്കാം.
ഇത് എഐ വിഡിയോ ആണ് എന്ന കമന്റുകൾ ആണ് കൂടുതൽ. എഐ വിഡിയോ അല്ല. തായ് ലാൻഡിൽ നടന്ന സംഭവം ആണ് ഇത് എന്ന് പറയുന്നവരും ഉണ്ട്. ഇതുപോലെ കൊല്ലത്തെ റോഡ് ഇടിഞ്ഞ് പോയതും എഐ ആണോ എന്ന് ചോദിക്കുകയാണ് ചില വിരുതന്മാർ.
Also Read: "ഇത് ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ
ആന ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് ഒരിക്കലും ആ അപകടം പിടിച്ച വഴിയിലൂടെ അത് കേറില്ല എന്ന വളരെ ഗൗരവമുള്ള ഒരു നിരീക്ഷണവും ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. അങ്ങനെ അടിതെറ്റി ആന വീഴുന്നതും കണ്ടു എന്നാണ് മറ്റൊരു കമന്റ്.
Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ആനയുടെ ബുദ്ധി എങ്കിലും ഇത് ഉണ്ടാക്കിയവന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച മറ്റ് കമന്റുകൾ. 30 ലക്ഷത്തിന് മുകളിൽ ആളുകൾ ആണ് ഒരു ദിവസം കൊണ്ട് ഈ വിഡിയോ കണ്ടത്.
Read More: ആളെ മനസിലായില്ലേ? 'വെക്ന' കേരളത്തിലെത്തി മക്കളേ! ഒന്നൊന്നര ക്ലൈമാക്സും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us