/indian-express-malayalam/media/media_files/2025/12/31/ai-elephent-attack-video-2025-12-31-16-20-56.jpeg)
Source: Screengrab
Viral Video: ഏത് നിമിഷവും ഉണ്ടായേക്കാവുന്ന വന്യജീവികളുടെ ആക്രമണം ഭയന്ന് കഴിയുന്നവർ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. എന്തുകൊണ്ട് കാട് വിട്ട് വന്യജീവികൾക്ക് ജനവാസ മേഖലകളിലേക്ക് ഇറങ്ങേണ്ടി വരുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയും അതിന് വേണ്ട പരിഹാര മാർഗങ്ങൾ ഭരണകൂടം നടപ്പിലാക്കുകയും വേണം. മനുഷ്യന് നേർക്കുള്ള വന്യജീവി ആക്രമണത്തിന്റെ നടുക്കുന്ന വിഡിയോകൾ പലതും നമുക്ക് മുൻപിലെത്താറുണ്ട്. അത്തരത്തിലുള്ള, ഒരു ആനയുടെ ആക്രമണത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നു.
കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്ന ആനയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാണുമ്പോൾ നമ്മുടെ നെഞ്ചിടിപ്പ് ഒന്ന് കൂടും. പക്ഷേ സംഭവം എഐ ആണ്. കേരളത്തിൽ ഒരു കൊച്ചുകുട്ടിക്ക് നേരെ ആന പാഞ്ഞടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Also Read: പിള്ളേച്ചാ... പുരുഷു കാണേണ്ട; വൈറൽ വീഡിയോയിൽ കമന്റുമായി നടി ഗായത്രി വർഷയും
മഴയത്ത് റോഡിൽ നിന്ന് ഫുട്ബോൾ കളിക്കുകയാണ് രണ്ട് കുട്ടികൾ. പെട്ടെന്നാണ് ബോളും തട്ടി ആനയുടെ ചീറി പാഞ്ഞുള്ള വരവ്. കുട്ടികൾ ഉടനെ വീടിനുള്ളിലേക്ക് കയറാൻ നോക്കുന്നു. ഈ സമയം അമ്മ ഇവരെ വേഗം അകത്തേക്ക് കയറ്റുന്നതും കാണാം. സിസിടിവി ദൃശ്യം എന്ന് അവകാശപ്പെടുന്ന ഈ വിഡിയോ എഐ സൃഷ്ടിയാണ്.
Also Read: അല്ലിയുടെ വിവാഹം മുടങ്ങി; മാടമ്പള്ളിയിൽ പിന്നെ സംഭവിച്ചത് എന്ത്?
ഇത് കേരളത്തിൽ സംഭവിച്ചത് അല്ല, എഐയിൽ സംഭവിച്ചതാണ് എന്ന് പറഞ്ഞ് മലയാളികൾ കമന്റ് ബോക്സിൽ വന്ന് വ്യക്തത വരുത്തുന്നുണ്ട്. തെലുഗാമി സിനിമ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: "ലെ പൂച്ച സെർ: വേഗം കുടിച്ചേക്കാം... കുരിപ്പ് വാലിൽ പിടിച്ചു കറക്കി എറിയും"; വീഡിയോ
കേരളത്തിൽ ആനയുടെ ആക്രമണത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഇതിന് പരിഹാരം കാണാൻ, വ്യക്തമായ രൂപരേഖയുണ്ടാക്കി മനുഷ്യ-വന്യജീവി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ വൈകും തോറും ഇനിയും ഇത്തരം ആക്രമണങ്ങളിൽ നിരപരാധികളുടെ ജീവൻ പൊലിഞ്ഞേക്കാം.
Read More: 'ഒരു വറുത്ത മീൻ എടുത്തതേ ഓർമ്മയുള്ളൂ, ഇനി ഈ വീട്ടിലേക്ക് ഇല്ല;' ധൈര്യശാലി പോലും വിറച്ച നിമിഷം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us