/indian-express-malayalam/media/media_files/2025/11/18/ai-viral-video-cid-moosa-2025-11-18-21-41-15.jpeg)
Source: Screengrab
മലയാളികൾ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന സിനിമകളിൽ മുൻ നിരയിൽ സിഐഡി മൂസ ഉണ്ടാവും. പക്ഷേ അതിനുള്ള സാധ്യത കുറവാണ്. 2003ൽ തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് ഇറങ്ങിയ ഈ സിനിമയിലെ ഡയലോഗുകളും സീനുകളുമെല്ലാം മലയാളികൾക്ക് മനപാഠമായിരിക്കും. മൂലംകുഴിയിൽ സഹദേവനും കൂട്ടരും മത്സരിച്ചഭിനയിച്ച് സ്കോർ ചെയ്ത സിഐഡി മൂസ 2025ൽ ആണ് ഷൂട്ട് ചെയ്തിരുന്നതെങ്കിലോ?
സിഐഡി മൂസ ഇപ്പോഴാണ് ഷൂട്ട് ചെയ്തിരുന്നത് എങ്കിൽ എസ്ഐ പീതാംബരന്റെ റോളിൽ ആരാവും വരിക? വായിക്കാൻ അറിയില്ലാത്ത, എഴുതാൻ മാത്രം അറിയുന്ന നമ്മുടെ തൊരപ്പൻ കൊച്ചുണ്ണിയുടെ വേഷം ആര് ചെയ്യും? ആരാവും സിഐഡി മൂസ? കൊച്ചിൻ ഹനീഫും ജഗതിയും ഹരിശ്രീ അശോകനുമെല്ലാം അഭിനയിച്ച് തകർത്ത ഈ റോളുകളിൽ മറ്റ് നടന്മാരെ സങ്കൽപ്പിക്കുക പ്രയാസമാണ്. എങ്കിലും ഒന്ന് ആലോചിച്ച് നോക്കു.
Also Read: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്
2025ൽ ആണ് സിഐഡി മൂസ ഷൂട്ട് ചെയ്തിരുന്നത് എങ്കിൽ ആരെല്ലാമാകും പ്രധാന കാഥാപാത്രമാകാൻ സാധ്യതയുള്ളത് എന്ന് പറയുന്ന ഒരു എഐ വിഡിയോ വൈറലായിരുന്നു. വിഡിയോ രസകരമാണ് എങ്കിലും ഈ കഥാപാത്രങ്ങളുടെ സ്ഥാനത്ത് മറ്റ് താരങ്ങളെ സങ്കൽപ്പിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുള്ള കമന്റുകളാണ് വരുന്നത്.
Also Read: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ
ഈ എഐ വിഡിയോ കണ്ടിട്ട് സിഐഡി മൂസ 2003ൽ തന്നെ ഇറങ്ങിയത് നന്നായി എന്ന് പറയുന്നവരും ഉണ്ട്. ഇവരൊന്നും കൂട്ടിയാൽ കൂടില്ല എന്ന് പലരും ഉറപ്പിച്ച് പറയുന്നു. ഈ നടന്മാരെ വെച്ച് സിഐഡി മൂസ എന്ന സിനിമ ചിന്തിക്കാൻ പോലുമാകുന്നില്ല എന്ന് വൈകാരികമായി പ്രതികരിക്കുന്നവർ വരെയുണ്ട്.
Read More: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us