/indian-express-malayalam/media/media_files/2025/11/12/ai-viral-video-aneesh-and-anumol-2025-11-12-16-50-30.jpg)
Source: Screengrab
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തിയത് ഏറെ ചർച്ചയായിരുന്നു. സീസൺ അവസാനിക്കാൻ ഏതാനും ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഇവരുടെ ലവ് ട്രാക്ക് പിടിക്കാനുള്ള ശ്രമം. സമൂഹമാധ്യമങ്ങളിലും ഇത് ഏറെ ആഘോഷിക്കപ്പെട്ടു. ഈ സമയം രസകരമായ ഒരു എഐ വിഡിയോയും വൈറലായിരുന്നു.
അനീഷിന്റെ വിവാഹാഭ്യർഥനയോട് അനുകൂലമായല്ല അനുമോൾ പ്രതികരിച്ചത്. സഹോദരനെ പോലെയാണ് കണ്ടിരിക്കുന്നത് എന്ന് അനീഷിനോട് അനുമോൾ പറഞ്ഞു. ആ അധ്യായം അവിടെ അടഞ്ഞതായി അനീഷും വ്യക്തമാക്കി. മലയാളത്തിലെ പഴയൊരു പ്രശസ്തമായ സിനിമാ ഡയലോഗും ചേർത്താണ് അനുമോളുടേയും അനീഷിന്റേയും ഈ എഐ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
Also Read: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി
നിന്നെ പെണ്ണുകാണാൻ ആൾ വന്നില്ലേ എന്ന് തുടങ്ങുന്ന സിനിമാ ഡയലോഗ് ആണ് എഐ വിഡിയോയിൽ അനീഷിൽ നിന്ന് വരുന്നത്. പഴയകാല സിനിമാ നടിമാരുടെ ശൈലിയിൽ അനുമോൾ മറുപടി നൽകുന്നു. നീ ചെറുക്കനെ കണ്ടില്ലേ? ചെക്കൻ നിന്നെ കണ്ടില്ലേ? എന്നിട്ടാണോ നീ എന്നെ കാണാൻ വന്നിരിക്കുന്നത്? ഇങ്ങനെ ചോദിച്ച് അനുമോൾക്ക് നേരെ ചെരുപ്പൂരി എറിയുകയാണ് അനീഷ്.
Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
അനീഷും അനുമോളും സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചർച്ചാ വിഷയമായതോടെ ഈ എഐ വിഡിയോയും വൈറലായി. ഒരാൾ വന്ന് ഇഷ്ടം പറഞ്ഞു എന്ന് കരുതി കല്യാണം കഴിക്കണ൦ എന്നുണ്ടോ എന്നാണ് കമന്റ് ബോക്സിൽ ഉയരുന്ന ചോദ്യം. ലക്ഷക്കണക്കിന് ആളുകൾ ഈ എഐ വിഡിയോ കണ്ടുകഴിഞ്ഞു.
അനീഷിന്റേയും അനുമോളുടേയും രസകരമായ എഐ വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു
Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ
ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ അനീഷിന് നേരെ അനുമോളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. തന്റെ സുഹൃത്താണ് അനുമോൾ എന്ന് അനീഷ് വ്യക്തമായി പറയുകയും ചെയ്തു. സഹോദരൻ എന്ന നിലയിൽ മാത്രമാണ് അനീഷിനെ കണ്ടിട്ടുള്ളത് എന്ന് ബിഗ് ബോസ് വിജയിയായി തിരിച്ചെത്തിയതിന് പിന്നാലെ അനുമോളും പറഞ്ഞു.
Read More: 'നാച്ചിയപ്പയല്ലേ ആ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നേ..'; വൈറലായി ബിഗ് ബോസ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us