/indian-express-malayalam/media/media_files/2026/01/19/ai-viral-video-chanthu-salim-kumar-basil-joseph-2026-01-19-17-34-04.jpg)
Source: Screengrab
ഇൻസൾട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്നാണ് പറയാറ്. പ്രണയം നിഷേധിച്ച് താൻ നൽകിയ റോസാപ്പൂ ചവിട്ടിയരച്ച് അധിക്ഷേപിച്ച് കടന്ന് പോയ പെൺകുട്ടി വർഷങ്ങൾക്ക് ശേഷം ആ യുവാവിനെ കാണുന്നു. ഇപ്പോൾ അവൾക്ക് എത്തിപ്പിടിക്കാനാവുന്നതിനും ഉയരത്തിലാണ് അയാൾ. പ്രണയം നിഷേധിക്കലും കാമുകന്റെ ശോകവും പിന്നെ അയാൾ ഉയരങ്ങൾ കീഴടക്കുകയും ചെയ്യുന്ന ക്ലീഷേയാണ് ഇവിടെ. പക്ഷേ ആ ക്ലീഷേ സംഭവത്തിന്റെ എഐ വിഡിയോ കണ്ട് ഒരു രക്ഷയുമില്ലെന്നാണ് കമന്റുകൾ.
ഒരു സമയം തരംഗമായിരുന്ന വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ കൂട്ടുകെട്ടിന്റെ 'ഒരു വട്ടം കാത്ത് നിന്ന് ഞാൻ കോളേജിൻ മൈതാനത്ത്' എന്ന പാട്ടിലൂടെയാണ് ഈ കഥ പറയുന്നത്. ഇവിടെ ചന്തു സലിം കുമാർ റോസാപ്പൂവിലൂടെ ഹൃദയം കൈമാറാൻ ആഗ്രഹിക്കുന്നത് ഹോളിവുഡ് താരം എമ്മ വാട്സനാണ്.
Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ
ചന്തുവിന്റെ പ്രണയം നിഷ്കരുണം എമ്മ തള്ളിക്കളഞ്ഞു. ഇത് കണ്ട് പരിഹസിച്ച് ചിരിക്കുകയാണ് ബേസിൽ. ചന്തു കോമാളിയുടെ രൂപത്തിൽ നിൽക്കുമ്പോൾ സദസിൽ ബേസിലിനൊപ്പം ഇരിക്കുകയാണ് എമ്മ. പിന്നെ കാണിക്കുന്നത് വർഷങ്ങൾക്ക് ശേഷമുള്ള ഒരു മ്യൂസിക് കൺസേർട്ട് വേദിയാണ്.
Also Read: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ
ഈ പെർഫോമൻസിന് കയ്യടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഷാരൂഖ് ഖാനും വിരാട് കോഹ്ലിയും ആലിയാ ഭട്ടും എല്ലാമുണ്ട് മുൻപിൽ. നമ്മുടെ ഡാൻസ് മാസ്റ്റർ വിക്രം സാറിനെയാണ് പിന്നെ കാണുന്നത്. ആ വേദിയിലേക്ക് തന്റെ പഴയ പ്രണയിനി വരുന്നത് അയാൾ കാണുന്നു. പിന്നെ രണ്ട് പേരും കൂടിയുള്ള കൂട്ട കരച്ചിലിലൂടെയാണ് വിഡിയോ അവസാനിക്കുന്നത്.
Also Read: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ
50 ലക്ഷത്തോളം പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു. കോഹ്ലിയും ആലിയാ ഭട്ടും പരിപാടി കാണാൻ വരുന്നത് അനുഷ്ക അറിഞ്ഞോ എന്നാണ് ലൈക്കുകൾ വാരിക്കൂട്ടിയ ഒരു കമന്റ്. ചന്തു വളച്ച പെണ്ണിനെ സലിംകുമാർ സ്വന്തമാക്കി, ദ് എൻഡ് എന്നാണ് മറ്റൊരാൾ കുറിച്ചത്.
Read More: വർഷങ്ങൾക്കു ശേഷം മാടമ്പള്ളി തറവാട്ടിൽ ഒത്തുകൂടി ഡോ. സണ്ണിയും നകുലനും ഗംഗയും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us