/indian-express-malayalam/media/media_files/2025/12/13/elephant-falling-ai-video-2025-12-13-21-14-37.jpg)
കുന്നിൻചെരുവിൽ നിന്ന് റോഡിലേക്ക് തുമ്പിക്കൈയ്യും കുത്തി വീഴുന്ന ആന...ആനപ്രേമികൾ നെഞ്ചിടിപ്പ് കൂട്ടേണ്ടതില്ല! സംഭവം എഐ ആണ്. ആന കുന്നിൽ നിന്ന് റോഡിലേക്കും കാറിന് മുകളിലേക്കുമെല്ലാം വീഴുന്ന എഐവിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ട്രക്കിനൊപ്പം റോഡിൽ നിന്ന് താഴ്ചയിലേക്ക് ആന വീഴുന്നതും ആന മുകളിൽ നിന്ന് വന്ന് വീണതോടെ ട്രക്ക് രണ്ടായി പൊളിഞ്ഞ് പോകുന്നതുമെല്ലാം കാണിക്കുന്ന എഐ വിഡിയോയാണ് ഈ ഒരു ഇൻസ്റ്റഗ്രാം പേജ് നിറയെ. ആന വീണുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു എന്നെല്ലാം പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ സംഭവം എഐ ആണ്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
80 ലക്ഷത്തിന് മുകളിൽ ആളുകൾ ആണ് ഇത്തരത്തിൽ ആന കുന്നിന് മുകളിൽ നിന്ന് റോഡിലേക്ക് വീഴുന്ന വിഡിയോ കണ്ടിരിക്കുന്നത്. എഐ ആണെങ്കിലും 'നിഷ്കളങ്കരായ' കട്ട ആനപ്രേമികൾക്ക് ചിലപ്പോൾ ഈ വിഡിയോ കണ്ടും സങ്കടം വന്നേക്കാം.
Also Read: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ
ആന വീഴുന്ന ദൃശ്യങ്ങളിൽ അസ്വസ്ഥരായി കേരളത്തിലെ ആന പ്രേമികൾ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിക്കുമോ? എന്തായാലും ആന കുന്നിന് മുകളിൽ നിന്ന് റോഡിലേക്ക് വീഴുന്ന നിരവധി എഐ വിഡിയോകൾ ഈ അക്കൗണ്ടിലുണ്ട്. ഇത് കൂടാതെ ശ്രീലങ്കയിലെ വെള്ളപ്പൊക്കത്തിൽ ഷീറ്റിട്ട മേൽക്കൂരയ്ക്ക് മുകളിൽ ഇരിക്കുന്ന കുട്ടിയേയും അവന്റെ വളർത്തു നായയേയും ആന രക്ഷിക്കുന്ന വിഡിയോയും ഈ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
Also Read: പ്രായം മറന്ന് സ്നേഹക്കൂട്ടിലെ കൃഷ്ണനും ഗോപികമാരും; മനസ്സുതൊട്ട് ഒരു വൈറൽ വീഡിയോ
ആന ഷീറ്റ് പൊക്കി നൽകി തന്റെ മേലെ കയറാൻ കുട്ടിക്ക് വഴിയൊരുക്കി കൊടുക്കുകയാണ്. എഐയുടെ വളർച്ച അല്ലേ? സഞ്ചാരികളെ മുകളിലിരുത്തി പോകുന്നതിന് ഇടയിൽ താഴ്ചയിലേക്ക് വീഴുകയാണ് മറ്റൊരു ആന.
Read More: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us