/indian-express-malayalam/media/media_files/2025/12/01/ai-ghost-viral-video-2025-12-01-19-58-38.jpg)
നരകവും സ്വർഗവുമെല്ലാം ഭൂമിയിൽ തന്നെയല്ലേ? മരണാനന്തര ജീവിതം എന്നൊന്നുണ്ടോ? പ്രതിസന്ധികൾ മുൻപിൽ കുമിഞ്ഞ് കൂടി നിൽക്കുമ്പോൾ ഒന്ന് മരിച്ചാൽ മതിയായിരുന്നു എന്ന ചിന്ത ഒരു നിമഷത്തേക്കെങ്കിലും നമ്മളിൽ പലരുടേയും മനസിലൂടെ കടന്ന് പോയിട്ടുണ്ടാവും, അല്ലേ? അങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസിലൂടെ കടന്ന് പോയിട്ടുണ്ട് എങ്കിൽ, മരിച്ച് കഴിഞ്ഞാൽ സമാധാനം ലഭിക്കും എന്ന് തോന്നൽ ഉള്ളിലുണ്ടെങ്കിൽ നിങ്ങൾ ഉറപ്പായും ഈ വിഡിയോ കാണണം!
മരിച്ച് പ്രേതം ആയി തിരിച്ച് വന്നിട്ടും കഷ്ടകാലത്തിന് ഒരു മാറ്റവും ഇല്ലെന്ന് പറയുന്ന എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദയനീയമാണ് പ്രേതത്തിന്റെ അവസ്ഥ. വഴിയിലൂടെ നടന്നാൽ പട്ടിയോടിച്ചിടും...ഇനി വീടിന്റെ മുകളിലൂടെ നടന്നാൽ ഓട് പൊട്ടി താഴെ വീഴും...പ്രേതം നേരിടുന്ന പ്രശ്നങ്ങൾ നിരവധി.
Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം
പ്രേതത്തിന്റെ ദുരവസ്ഥ കാണിക്കുന്ന എഐ വിഡിയോ പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കഴിഞ്ഞു. പ്രേതം ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. രണ്ടാഴ്ച അവധി എന്നാണ് വിഡിയോയ്ക്ക് ഒരാൾ കമന്റ് ചെയ്തത്. പ്രേതത്തിന് ശക്തി പോര ആരെങ്കിലും കുറച്ചു ചോര കൊടുക്കണേ എന്ന് അപേക്ഷിക്കുന്നവരും ഉണ്ട്.
Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ
"പ്രേതമായിപ്പോയി, ഇല്ലേൽ ഒന്നൂടെ ചാവായിരുന്നു. ലേ പ്രേതം; ഇതിലും ഗതികേട് ആർക്കും വരുത്തല്ലേ ദൈവമെ. പാവം ചത്താലും സമാധാനം ഇല്ലല്ലോ. പ്രേതത്തിന്റെ ഒരവസ്ഥയേ," ഇങ്ങനെയെല്ലാമാണ് കമന്റുകൾ വരുന്നത്.
Read More: ലേ പാമ്പ്: മോളെ, ഇവന്മാരെയൊന്ന് പറഞ്ഞ് മനസിലാക്ക്; ദയനീയം അല്ലേ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us