/indian-express-malayalam/media/media_files/2025/11/26/ai-meiyazhagan-movie-video-2025-11-26-17-27-50.jpg)
Source: Screengrab
ഓർമകളും ബന്ധങ്ങളും തേടി ഒരാൾ അയാൾ പോലുമറിയാതെ ആരംഭിച്ച യാത്രയായിരുന്നു മെയ്യഴകനിലേത്. തന്റെ വേരുകൾ തിരഞ്ഞ് പോകുന്നൊരാൾ സ്നേഹത്തിന്റെ ആഴം എത്രമാത്രമാണെന്ന് കണ്ടെത്തുന്നതാണ് സംവിധായകൻ സി പ്രേം കുമാർ പ്രേക്ഷകർക്ക് കാണിച്ചു തന്നത്. നിഷ്കളങ്കത നിറഞ്ഞ കഥാപാത്രം കാർത്തിയുടെ കൈകളിൽ ഭദ്രമായപ്പോൾ വൈകാരിക നിമിഷങ്ങളിലെ അനായാസമായ അഭിനയം കൊണ്ട് അരവിന്ദ് സ്വാമി കയ്യടി നേടി. ഈ രണ്ട് പേരുടേയും സ്ഥാനത്ത് മലയാളത്തിലെ രണ്ട് നടന്മാരെ സങ്കൽപ്പിച്ച് നോക്കിയാലോ?
ഈ സിനിമയിൽ കാർത്തിയും അരവിന്ദ് സ്വാമിയും ചെയ്ത റോളിൽ ആസിഫ് അലിയും ബിജു മേനോനും ആയാലോ? മെയ്യഴകനായി ആസിഫ് അലിയും അരുളായി ബിജു മേനോനും എത്തുന്ന എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പെർഫെക്ട് കാസ്റ്റ് എന്നാണ് എഐ വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.
Also Read: എന്തൊരു അനുസരണ; ഒരു പെൺകുട്ടി വളർത്തുന്ന കടുവയെ കണ്ടോ
കസിന്റെ വിവാഹത്തിൽ തന്റെ സാന്നിധ്യം അറിയിച്ചെന്ന് വരുത്തി തിരിച്ച് മടങ്ങാൻ തിടുക്കപ്പെട്ട് നിന്ന അരുളിനെ രണ്ട് ദശാബ്ദത്തിന് പിന്നിലുള്ള ഓർമകളിലേക്കാണ് മെയ്യഴകൻ കൊണ്ടുപോയത്. വേരുകളിലേക്കുള്ള ആ യാത്ര ശാന്തമായൊഴുകുന്ന പുഴപോലെ സംവിധായകൻ അവതരിപ്പിച്ചപ്പോൾ തീവ്രമായ വൈകാരിക അടിയൊഴുക്ക് പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ടു.
Also Read: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്
മലയാളത്തിലേക്ക് മെയ്യഴകൻ റീമേക്ക് ചെയ്താൽ ഏത് സംവിധായകന്റെ കൈകളിലാവും ഈ സിനിമ സുരക്ഷിതമാവുക? ജിസ് ജോയിയുടെ പേരാണ് കമന്റ് ബോക്സിൽ കൂടുതൽ പേരും പറയുന്നത്. മലയാളത്തിലേക്കൊരു റീമേക്കിന് എന്തുകൊണ്ടും ഇണങ്ങുന്ന സിനിമയാണ് മെയ്യഴകൻ.
Also Read: 'നിന്റെ ശബ്ദം പോലും ഇനി കേൾക്കരുത്'; പൂച്ച സാറിനെ വിറപ്പിച്ച് കുഞ്ഞാവ; വീഡിയോ
ഇത് ഇവരെ വെച്ച് മലയാളത്തിൽ ഇറങ്ങേണ്ട സിനിമയായിരുന്നു എന്ന് വരെ ഈ എഐ വിഡിയോ കണ്ട് പലരും കമന്റ് ബോക്സിൽ പറയുന്നുണ്ട്. അനുരാക കരിക്കിൻ വെള്ളം ഈ സമയം ഓർമിപ്പിക്കുന്നവരും ഉണ്ട്. മമ്മൂട്ടിയും ജയറാമും, ജയറാമും ദിലീപും എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Read More: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us