scorecardresearch

രാമൻകുട്ടിയായി റൊണാൾഡോ; അഭിനയിച്ച് തകർത്ത് മെസി; ഇത് വേറെ ലെവൽ കല്യാണരാമൻ!

AI Viral Video: രാമൻകുട്ടിയും പ്യാരിയും ചേർന്ന് ജ്യോത്സ്യന്റെ പക്കൽ സമയം നോക്കാൻ എത്തുന്ന രംഗത്തിന്റെ എഐ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്

AI Viral Video: രാമൻകുട്ടിയും പ്യാരിയും ചേർന്ന് ജ്യോത്സ്യന്റെ പക്കൽ സമയം നോക്കാൻ എത്തുന്ന രംഗത്തിന്റെ എഐ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്

author-image
Trends Desk
New Update
Cristiano Ronaldo Lionel Messi Lamine Yamal AI Kalayanaraman Movie Video

AI Viral Video: മലയാളികൾ ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന ഹസ്യ രംഗങ്ങൾ നിറഞ്ഞ സിനിമയാണ് കല്യാണരാമൻ. പോഞ്ഞിക്കരയും പ്യാരിയും തെക്കേടത്ത് രാമൻകുട്ടിയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഷാഫി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ കല്യാണരാമൻ സിനിമയിലെ ഒരു എഐ വിഡിയോ ഇപ്പോൾ വൈറലാണ്. രാമൻകുട്ടിയായി വരുന്നത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 

Advertisment

രാമൻകുട്ടിയും പ്യാരിയും ചേർന്ന് പൂജാരിയുടെ പക്കൽ സമയം നോക്കാൻ എത്തുന്ന രംഗത്തിന്റെ എഐ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. റൊണാൾഡോ രാമൻകുട്ടിയാവുമ്പോൾ ബാഴ്സയുടെ സ്പാനിഷ് കൗമാര താരം ലാമിൻ യമാലാണ് പ്യാരി. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയാണ് ആ പൂജാരി. 

Also Read: Viral Video: എതിർതാരത്തെ എടുത്തുയർത്തി നിലത്തടിച്ചു; 13 കോടിയും കടന്ന കാഴ്ചക്കാർ

Advertisment

കല്യാണരാമൻ സിനിമയിലെ ഏറ്റവും രസകരമായ രംഗങ്ങളിലൊന്നാണ് ഇത്. മെസിയും റൊണാൾഡോയും മത്സരിച്ച് അഭിനയിക്കുകയാണ് ഈ എഐ വീഡിയോയിൽ. ഇതിൽ പ്യാരിയായി ലാമിൻ യമാലിനെ കൊണ്ടുവന്നത് പെർഫെക്ട് ആയെന്നാണ് കമന്റുകൾ. ഈ എഐ വിഡിയോയ്ക്ക് പെർഫെക്ഷൻ പോര എന്ന അഭിപ്രായം വരുന്നുണ്ടെങ്കിലും റൊണാൾഡോയും മെസിയുമെല്ലാം ഈ റോളിൽ വരുന്നത് ആരാധകരെ കൗതുകത്തിലാക്കുന്നു. 

Also Read: സർക്കാർ അങ്കണവാടിയിൽ മകളെ ചേർത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ; സോഷ്യൽ മീഡിയയിൽ കൈയ്യടി

ബെന്നി പി നായരമ്പലത്തിന്റെ കഥ തീയറ്ററിൽ കൂട്ടച്ചിരികളുയർത്തിയപ്പോൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു സിനിമ. പോഞ്ഞിക്കരയുടെ കഥാപാത്രം ഉൾപ്പെടെയുള്ളവ സിനിമ റിലീസ് ചെയ്ത് 24 വർഷത്തിന് ശേഷവും മലയാളിയുടെ മനസിൽ പുതുമയോടെ തുടരുന്നു. 

Also Read: 'തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം'; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി

പഞ്ചാബി ഹൗസ് സിനിമയിലെ ദിലീപിന്റെ തോളിൽ കയ്യിട്ട് ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും നടന്ന് വരുന്ന രംഗത്തിന്റെ എഐ വിഡിയോയും വൈറലായിരുന്നു. ഇതിൽ ദിലിപിന്റെ സ്ഥാനത്ത് റൊണാൾഡോയാണ്. ഹരിശ്രീ അശോകന്റെ വേഷത്തിൽ മെസിയും കൊച്ചിൻ ഹനിഫയായി നെയ്മറും. ഈ വിഡിയോയും ആരാധകരെ കൗതുകത്തിലാക്കിയിരുന്നു. 

Read More:  'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: