/indian-express-malayalam/media/media_files/2025/11/18/ai-viral-tiger-video-2025-11-18-22-19-11.jpg)
Source: Screengrab (AI)
സമൂഹമാധ്യമങ്ങളിൽ എഐ വിഡിയോകളുടെ പ്രളയമാവുമ്പോൾ വിഡിയോ ക്രിയേറ്റർമാരുടെ ആശയങ്ങൾ എല്ലാ അതിരുകളും കടക്കുകയാണ്. കടുവയെ വീട്ടിലെ കൂട്ടിലിട്ട് വളർത്തുന്ന പെൺകുട്ടിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്റെ വീട്ടിലെ കടുവ എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
കടുവയുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെയെന്ന് പറയുന്ന വ്ലോഗ് ആണിത്. കടുവയെ വെയിൽ കൊള്ളിക്കുകയും അതിന് ശേഷം ഭക്ഷണം കൊടുക്കുകയും ചെയ്യും. അതുകഴിഞ്ഞ് കടുവയും പെൺകുട്ടിയും കൂടി നടക്കാൻ പോകും. പുറത്തേക്ക് കൊണ്ടുപോയാൽ പിന്നെ അവന് കൂട്ടിൽ കയറാൻ മടിയാണ് എന്നാണ് പെൺകുട്ടി പറയുന്നത്. എഐ വിഡിയോ ആണെങ്കിലും എന്തൊരു തള്ളലാണല്ലേ എന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.
Also Read: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്
എൻ്റെ വീട്ടിൽ ഉള്ളത് ദിനോ'സാർ' ആണ്. പക്ഷേ പുറത്തൊന്നും കറക്കാൻ കൊണ്ട് പോകാറില്ല, നാട്ടിൽ മുഴുവൻ പൂച്ചസാർ ആണ്. അവര് കണ്ടാൽ പ്രശ്നമാണ്, ഇങ്ങനെയാണ് ഈ വിഡിയോയ്ക്ക് വന്ന കമന്റുകളിൽ ഒന്ന്. ഈ കടുവയെ ഞങ്ങൾക്ക് വളർത്താൻ തരുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്.
Also Read: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ
ഭയങ്കരം തന്നെ ആര്ക്കും മനസ്സിലായതേ ഇല്ല എഐ ആണെന്ന് എന്നാണ് മറ്റൊരു കമന്റ്. പുലിമുരുകനിൽ ഇല്ല ഇത്ര നല്ല ഗ്രാഫിക്സ് എന്ന് പരിഹസിക്കുന്നവരും ഉണ്ട്. ഇത് ഫേക്ക് ആണെന്ന് പറയുന്നവരോട്...എൻ്റെ കയ്യിലെ ഡ്രാഗൺ കുഞ്ഞിനെ കാണിച്ച് തന്നാൽ എല്ലവരും ഞെട്ടി തെറിച്ചു വിശ്വസിക്കും എന്നാണ് ഈ കടുവയുടെ വിഡിയോ ക്രിയേറ്ററുടെ പ്രതികരണം.
Read More: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us