/indian-express-malayalam/media/media_files/2025/12/04/ai-tiger-viral-video-2025-12-04-22-04-15.jpg)
ഇത് എഐ വിഡിയോ ആണോ അതോ യഥാർഥത്തിൽ സംഭവിച്ചതാണോ? എഐ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ ഈ ചോദ്യവും കമന്റ് ബോക്സിൽ കാണാനാവും. ബൈക്ക് യാത്രികരെ കടുവ ആക്രമിക്കുന്ന ഒരു വൈറൽ വിഡിയോ ചൂണ്ടിയും ഇത് എഐ ആണോ ഒർജിനലാണോഎന്ന ചോദ്യം വരുന്നു.
വനപ്രദേശത്തെ ഒരു റോഡിൽ കിടക്കുകയാണ് കടുവ. ബൈക്കിൽ രണ്ട് പേർ വരുന്നു. ഇവർക്ക് പിന്നിൽ പല നിറത്തിലുള്ള കുട ചൂടി പോകുന്നവരേയും കാണാം. ബൈക്ക് യാത്രക്കാർ കടുവയുടെ അടുത്തു കൂടി പോകുമ്പോഴേക്കും ഞൊടിയിടയിൽ തിരിഞ്ഞ് ചാടി കടുവ ആക്രമിക്കുന്നു.
Also Read: "ഇത് ഏട്ടനേക്കാൾ പൊളിയാണല്ലോ..."; സ്റ്റീഫൻ നെടുമ്പള്ളിയായി മമ്മൂക്ക; വീഡിയോ
കടുവയുടെ ആക്രമണത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും തെറിച്ച് റോഡിലേക്ക് വീഴുന്നു. പിന്നാലെ ഇവർക്ക് നേരെ കടുവ വരുന്നു. ഇത് കടുവയുടെ അറ്റാക്ക് അല്ല, എഐ അറ്റാക്ക് ആണ് എന്നാണ് കമന്റുകൾ. ഇത് യഥാർഥത്തിൽ സംഭവിച്ചതാണ് എന്ന് വിശ്വസിച്ച് കമന്റ് ചെയ്യുന്നവരും ഉണ്ട്.
Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ഒരു ദിവസം കൊണ്ട് 80 ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടത്. നിങ്ങളുടെ എഐ സ്കിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്നാണ് വിഡിയോ ക്രിയേറ്ററോട് ചിലർ പറയുന്നത്. ആരാണ് ക്യാമറാമാൻ, ക്യാമറാമാൻ ഒരിക്കലും മരിക്കുന്നില്ലല്ലോ എന്ന കമന്റുകളും വരുന്നു.
Read More: ആളെ മനസിലായില്ലേ? 'വെക്ന' കേരളത്തിലെത്തി മക്കളേ! ഒന്നൊന്നര ക്ലൈമാക്സും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us