scorecardresearch

Viral Video: സിംഹത്തിന്റെ മടയിൽ വീണാൽ എന്ത് സംഭവിക്കും? വൈറലായി ദൃശ്യങ്ങൾ!

AI Lion Attack Viral Video: മൂന്ന് കോടി ആളുകൾ ആണ് ഈ വിഡിയോ കണ്ടത്. ഗേറ്റ് ചാടി കടന്ന് താഴേക്ക് വീഴുന്ന യുവാവിന്റെ അടുത്തേക്ക് സിംഹം വരുന്നു.

AI Lion Attack Viral Video: മൂന്ന് കോടി ആളുകൾ ആണ് ഈ വിഡിയോ കണ്ടത്. ഗേറ്റ് ചാടി കടന്ന് താഴേക്ക് വീഴുന്ന യുവാവിന്റെ അടുത്തേക്ക് സിംഹം വരുന്നു.

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
AI Lion Viral Video

AI Viral Video:മൃഗശാലയിലെ സുരക്ഷാ ഗേറ്റ് മറികടന്ന് സിംഹത്തിന് മുൻപിലേക്ക് വീഴുന്ന യുവാവ്. സിംഹം ആക്രമിക്കാൻ വരുന്നു എന്ന്  അവകാശപ്പെട്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ന് മൃഗശാലയിൽ സംഭവിച്ചത്, അവിശ്വസനീയം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇത് യഥാർഥത്തിൽ സംഭവിച്ചത് ആണോ, അതോ എഐ ആണോ? 

Advertisment

മൂന്ന് കോടി ആളുകൾ ആണ് ഈ വിഡിയോ കണ്ടത്. ഗേറ്റ് ചാടി കടന്ന് താഴേക്ക് വീഴുന്ന യുവാവിന്റെ അടുത്തേക്ക് സിംഹം വരുന്നു. യുവാവ് ഭയന്ന് പിന്നിലേക്ക് നിരങ്ങി മാറുന്നു. ഇത്രയുമാണ് വിഡിയോയിലുള്ളത്. മുകളിലായി ആളുകൾ നോക്കി നിൽക്കുന്നതും കാണാം.

Also Read: Viral Video: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!

എന്നാൽ സംഭവം എഐ ആണ്. എഐ ഓവറാക്ടിങ് ചെയ്യുന്നു എന്നാണ് വിഡിയോയെ പരിഹസിച്ച് കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ വരുന്നത്. യഥാർഥ ദൃശ്യങ്ങൾ എന്നാണ് ക്യാപ്ഷനിലും വിഡിയോയിലും അവകാശപ്പെടുന്നത്.

Also Read: Viral Video: മാസ് ആണോ? കേസ് ആണോ? എംവിഡി ഇതുവരെ എത്തിയില്ലേ?

ഈ അക്കൗണ്ടിലെ മറ്റൊരു വിഡിയോയിൽ യുവാവ് ചീറ്റപ്പുലിയെ തലോടുന്നതാണ് കാണിക്കുന്നത്. ഇത് ഒർജിനൽ ആണ്, എഐ അല്ല എന്നാണ് ആ വിഡിയോയിലും പറയുന്നത്. പക്ഷേ സംഭവം എഐ ആണെന്ന് വ്യക്തമാണല്ലോ. 30 ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്.

Also Read: "കോടതി പോലും വെറുതെവിട്ട കേസിൽ നീതി നടപ്പാക്കി നൂറിൻ"; ട്രോളുമായി ആരാധകർ

എടിഎം മെഷീനിൽ നിന്ന് പണം തുരുതുരാ പുറത്തേക്ക് വീഴന്നതാണ് ഈ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന മറ്റൊരു എഐ വിഡിയോ. സിസിടിവി ദൃശ്യത്തിന്റെ രൂപത്തിലെ ഈ വിഡിയോ ഒരു കോടിക്ക് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു.

Read More: 'കളങ്കാവൽ' ലുക്കിൽ മോഹൻലാലും മോളിവുഡിന്റെ താരങ്ങളും; ജയറാം തകർത്തെന്ന് ആരാധകർ

Viral Video Lion AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: