scorecardresearch

ആരാടാ പറഞ്ഞെ ഞങ്ങൾ ജഗഡയാണെന്ന്?; കടൽ തീരത്ത് കൈക്കോർത്ത് മസ്‌കും സക്കർബർഗും

എന്താ സ്നേഹം, ഇണക്കുരിവികളെ പോലെയുണ്ടെന്ന് നെറ്റിസൺസ്

എന്താ സ്നേഹം, ഇണക്കുരിവികളെ പോലെയുണ്ടെന്ന് നെറ്റിസൺസ്

author-image
Trends Desk
New Update
Mark Zuckerberg| Elon Musk| Trending

എം ഐയുടെ ഭാവനയിൽ ഒരുങ്ങിയ ചിത്രങ്ങൾ

എ ഐയുടെ സഹായത്തോടെ അനവധി രസകരമായ സൃഷ്ടികൾ നെറ്റിസണസിന്റെ മുന്നിലേക്ക് എത്തിയിട്ടുണ്ട്. സിനിമ സൂപ്പർതാരങ്ങളുടെ വ്യത്യസ്തമായ രൂപങ്ങൾ മുതൽ സാങ്കൽപിക കഥാപാത്രങ്ങളെ വരെ എ ഐ നിർമിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ രാജാക്കന്മാർ തന്നെ എം ഐ യുടെ ഭാവനയിൽ ഒരുങ്ങിയിരിക്കുകയാണ്. വേറെയാരുമല്ലത്, ട്വിറ്റർ ഉടമ ഇലോൺ മസ്കും മെറ്റയുടെ സ്വന്തം മാർക്ക് സക്കർബർഗും. പ്രമുഖരുടെ രസകരമായ എ ഐ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.

Advertisment

കടൽ തീരത്തു കൂടി കൈപിടിച്ച് നടക്കുകയും കെട്ടിപ്പിടിച്ച് നിൽക്കുകയും ചെയ്യുന്ന മസ്കിനെയും സക്കർബർഗിനെയും ചിത്രങ്ങളിൽ കാണാം. 'നല്ല രീതിയിലുള്ള അവസാനം' ( The Good Ending) എന്നാണ് ചിത്രങ്ങൾക്കു നൽകിയ അടികുറിപ്പ്. എതിരാളികളായ രണ്ടു പേരെ ഇങ്ങനെ സ്നേഹത്തോടെ കാണുന്ന ചിത്രങ്ങൾ ആരെയും കൗതുകത്തിലാക്കും. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾക്കു താഴെ മസ്ക് കമന്റ് ചെയ്തിട്ടുണ്ട്.

ട്വിറ്ററിലെ @dogeofficialceo എന്ന പ്രൊഫൈലാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജൂലൈ പതിനഞ്ചിന് പ്രത്യക്ഷപ്പെട്ട ട്വീറ്റിന് എട്ടു മില്യൺ വ്യൂസുണ്ട്. അനവധി പേരാണ് ഈ ചിത്രങ്ങൾ റീട്വീറ്റ് ചെയ്തത്. ഇത് കണ്ടിട്ട് സന്തോഷം തോന്നുന്നു എന്ന ഒരാൾ കുറിച്ചപ്പോൾ ഇവർ തമ്മിലുള്ള ഒത്തൊരുമ ഒരുപാട് മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് മറ്റൊരാൾ പറയുന്നത്.

Advertisment

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ട്വിറ്ററിന് സമാനമായ ത്രെഡ്സ് മെറ്റയും ഭാഗത്തു നിന്ന് പുറത്തിറങ്ങിയത്. ഇത് സംബന്ധിച്ചുള്ള പോര് രണ്ടു സ്ഥാപനങ്ങൾക്കുമിടയിൽ അരങ്ങേറുന്ന സമയത്താണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതെന്നത് കൗതുകം ഉണർത്തുന്ന കാര്യമാണ്.

Elon Musk Trending Instagram Mark Zuckerberg Viral Photo Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: