scorecardresearch

കടുവ 'അഭിനയ സിംഹം' തന്നെ; കട്ട് പറഞ്ഞപ്പോഴേ മാനിന്റെ കഴുത്തിലെ പിടി വിട്ടു; വീഡിയോ

കടുവയുടെയും മാനിന്റെയും സിനിമ ഷൂട്ടിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

കടുവയുടെയും മാനിന്റെയും സിനിമ ഷൂട്ടിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tiger AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

'ആക്ഷൻ' പറഞ്ഞാൽ ക്യാമറയ്ക്കു മുന്നിൽ ജീവിച്ചു കാണിക്കുന്ന ധാരാളം നടി-നടന്മാർ മലയാളത്തിലുണ്ട്. മോഹൻലാലും മമ്മൂട്ടിയുമെല്ലാം അഭിനയിക്കാൻ തുടങ്ങിയാൽ 'കട്ട്' പറയാനേ തേന്നില്ലെന്നാണ് പല സംവിധായകരും പറയുന്നത്. ഇപ്പോഴിതാ, കണ്ടവരെല്ലാം ഒരുപോലെ ഞെട്ടിയ ഒരു സിനിമ ഷൂട്ടിങ്ങാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.

Advertisment

അഭിനയത്തിലൂടെ സോഷ്യൽ മീഡിയയെ ഞെട്ടിച്ചത് കാട്ടിലെ രണ്ട് സൂപ്പർ താരങ്ങളാണ്. കടുവയുടെയും മാനിന്റെയും ഷൂട്ടിങ് വീഡിയോയാണ് വൈറലാകുന്നത്. വീഡിയോ കാണുമ്പോൾ ആരുമൊന്ന് ഞെട്ടുമെങ്കിലും സംഗതി എഐ സൃഷ്ടിയാണ്.

Also Read: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്

Advertisment

സിനിമ ചിത്രീകരണത്തിനിടെ, സംവിധായകൻ 'ആക്ഷൻ' പറയുമ്പോൾ പുല്ല് തിന്നുകൊണ്ടിരുന്ന മാൻ ഓടുന്നതും പിന്നാലെ കടുവ പാഞ്ഞടുക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുക. മാനിന്റെ കഴുത്തിൽ കടിക്കുന്നതായി അഭിനയിക്കുന്ന കടുവ 'കട്ട്' പറയുന്നതോടെ പിടി വിടുന്നതും വീഡിയോയിൽ കാണാം. 

Also Read: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച എഐ വീഡിയോയിൽ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായെത്തുന്നത്. "ലെ കടുവ: അഭിനയിക്കാൻ ചാൻസ് തന്ന എന്റെ സുഹൃതുക്കളോട് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു" എന്നായിരുന്നു ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "സിനിമയിൽ എടുക്കാം എന്നു പറഞ്ഞിട്ടാ... ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു", "ഒരു മൂന്നു വട്ടം ഞാൻ നോക്കും, ഓക്കേ ആയില്ലേൽ ഞാൻ ഇവനേം തിന്നു എന്റെ പാട്ടിനു പോകും", എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

Read More: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!

Artificial Intelligence Tiger Viral Video Viral Deer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: