scorecardresearch

പക, അത് വീട്ടാനുള്ളതാണ്; എം വി ഡിയുടെ ഫ്യൂസ് ഊരിയ കെ എസ് ഇ ബി, ട്രോളുകൾ

ഫൈനിട്ട് എംവിഡി, ഫ്യൂസൂരി കെഎസ്ഇബി, 'അയ്യപ്പൻ കോശി കളി'യെ ട്രോളി സോഷ്യൽ മീഡിയ

ഫൈനിട്ട് എംവിഡി, ഫ്യൂസൂരി കെഎസ്ഇബി, 'അയ്യപ്പൻ കോശി കളി'യെ ട്രോളി സോഷ്യൽ മീഡിയ

author-image
Trends Desk
New Update
KSEB Trolls| MVD Trollss| Troll Video Trends

എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

ഒരു അയ്യപ്പനും കോശിയും കളിയുടെ വാർത്തകളാണ് വയനാട്ടിൽ നിന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പുമാണ് ഇപ്പോൾ നേർക്കുനേർ പോരിനിറങ്ങിയിരിക്കുന്നത്. കെഎസ്ഇബി കരാർ എടുത്ത ജീപ്പിൽ അറ്റകുറ്റപ്പണികൾക്കുള്ള വലിയ തോട്ടി കയറ്റിയതിന് എഐ ക്യാമറ 20,500 പിഴയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമ്പലവയൽ സെക്ഷനു കീഴിലെ കെഎസ്ഇബി ഓഫീസിനാണ് പിഴ ലഭിച്ചത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ മോട്ടോർ വാഹന വകുപ്പിനു തിരിച്ചു പണിനൽകിയിരിക്കുകയാണ് കെഎസ്ഇബി. ബിൽ അടയ്ക്കാത്തതിന് വയനാട് കൽപ്പറ്റ മാനന്തവാടിയിലെ എൻഫോഴ്സ്മെന്‍റ് ആർടി ഓഫീസിന്‍റെ ഫ്യൂസ് ഊരിയാണ് കെഎസ്ഇബി പകരം വീട്ടിയത്.

Advertisment

എന്തായാലും ഈ രണ്ടു സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള തുറന്നപോര് സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളും വീഡിയോകളും കൊണ്ട് ചിരികോളൊരുക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ആഴ്ച കെഎസ്ഇബിയെ ട്രോളിയ ട്രോളന്മാരൊക്കെ ഇപ്പോൾ മോട്ടോർ വാഹന വകുപ്പിനു പിന്നാലെയാണ്.

publive-image

പക അതു വീട്ടനുള്ളതാണ്, അടിക്ക് തിരിച്ചടി, നിങ്ങൾ പിഴയിട്ടാൽ ഞങ്ങൾ ഫ്യൂസൂരും, ആളറിഞ്ഞ് കളിക്കടാ, നമ്മൾ ഇതിലില്ല കണ്ടാൽ മതി എന്നൊക്കെയാണ് ട്രോളന്മാരുടെ കമന്റുകൾ.

Advertisment

ചൊവ്വാഴ്ച ഉച്ചയോടെയാണ് കെഎസ്ഇബി സംഘം എത്തി എൻഫോഴ്സ്മെന്‍റ് ആർടി ഓഫീസിലെ ഫ്യൂസ് ഊരി കൊണ്ട് പോയത്. രണ്ട് മാസത്തെ ബിൽ മുടങ്ങിയതാണ് കാരണമായി പറയുന്നത്. കെഎസ്ബിയുടെ ഓർക്കാപ്പുറത്തെ ഇരുട്ടടിയിൽ ഒന്നു പകച്ചെങ്കിലും താത്കാലിക സംവിധാനമൊരുക്കി എംവിഡി വൈദ്യുതി ബില്ലടച്ചു.

Also Read: Mrz Thoppi: ആരാണ് തൊപ്പി? എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നു?

Trolls Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: