/indian-express-malayalam/media/media_files/2026/01/22/friends-series-ai-bollywood-stars-video-2026-01-22-17-29-24.jpeg)
Friends AI Viral Video: ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച അമേരിക്കൻ കോമഡി സീരീസ് ഫ്രണ്ട്സ് വീണ്ടും വീണ്ടും കാണുന്നവർ നിരവധിയാണ്. എത്ര കണ്ടാലും ഫ്രണ്ട്സ് മടുക്കില്ല എന്ന് അഭിപ്രായപ്പെടുന്നവരുടെ തട്ട് എപ്പോഴും താഴ്ന്ന് തന്നെയിരിക്കും. സമ്മർദം, വിഷാദം, ഉത്കണ്ഠ ഉൾപ്പെടെയുള്ളവയിൽ നിന്നെല്ലാം കരകയറി വരാൻ തക്ക സ്വാധീനം ഒരു വ്യക്തിയിൽ ചെലുത്താനുള്ള ശക്തി ഫ്രണ്ട്സ് സീരിസിനുണ്ട് എന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ ഫ്രണ്ട്സ് സീരിസ് ബോളിവുഡിൽ ആണ് നിർമിച്ചിരുന്നത് എങ്കിലോ?
ബോളിവുഡിലായിരുന്നു ഫ്രണ്ട്സ് നിർമിച്ചിരുന്നത് എങ്കിൽ ആരെല്ലാമാവും റോസും ഫീബിയും ജോയും റേച്ചലും മോണിക്കയുമെല്ലാമായി വരിക? ഇവരുടെ സ്ഥാനത്ത് മറ്റ് താരങ്ങളെ സങ്കൽപ്പിക്കുക എന്നത് ഫ്രണ്ട്സ് ആരാധകർക്ക് പ്രയാസമാവും. എങ്കിലും ഫ്രണ്ട്സ് ബോളിവുഡിൽ ആയിരുന്നെങ്കിൽ ഏതെല്ലാം താരങ്ങളാവും വരിക എന്ന് പറയുന്ന എഐ വിഡിയോ വൈറലായി.
Also Read: 282 അടി ഉയരത്തിൽ മരണക്കളി; ബീയർ കുപ്പിക്ക് മുകളിൽ ബാലൻസ് ചെയ്ത് യുവാവിന്റെ അഭ്യാസം; വീഡിയോ
ഫീബിയായി കങ്കണ. റോസ് ആയി രൺബീർ കപൂർ. ജോയിയായി വരുൺ ധവാൻ. ചാൻഡ്ലർ ആയി ആമിർ ഖാൻ. റേച്ചലിന്റെ റോളിൽ പ്രിയങ്ക ചോപ്ര, മോണിക്കയായി കരീന കപൂർ. ഫ്രണ്ട്സിലെ ഐക്കോണിക്ക് സീനുകളിൽ ഈ ബോളിവുഡ് താരങ്ങൾ എഐയിലൂടെ വരുമ്പോൾ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Also Read: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
ഫീബിയുടെ സ്ഥാനത്ത് കങ്കണയേയും ജോയുടെ സ്ഥാനത്ത് വരുൺ ധവാനേയും സങ്കൽപ്പിക്കാൻ പോലുമാവില്ലെന്നാണ് കമന്റ് ബോക്സിൽ ഉയരുന്ന അഭിപ്രായം. റേച്ചലായി ഈ എഐ വിഡിയോയിൽ വരുന്ന പ്രിയങ്ക ചോപ്രയ്ക്ക് വലിയ കയ്യടി ലഭിക്കുന്നു. വരുൺ ധവാന് പകരം ജോയ് ആയി സൽമാൻ ഖാനെ നിർദേശിക്കുന്നവരും ഉണ്ട്.
ഈ എഐ വിഡിയോയിൽ റേച്ചൽ ആയുള്ള പ്രിയങ്കയുടെ കാസ്റ്റ് മാത്രമാണ് ശരിയെന്നും ബാക്കിയാരും ഇണങ്ങുന്നതല്ലെന്നും കമന്റുകൾ വരുന്നു. 30 ലക്ഷത്തോളം പേരാണ് നാല് ദിവസം കൊണ്ട് തന്നെ ഈ വിഡിയോ കണ്ടത്.
Read More: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us