ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള കലാസൃഷ്ടികള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് ജ്യൊ ജോണ്‍ മുള്ളൂര്‍ ഒരുക്കിയിരിക്കുന്ന സൃഷ്ടിയാണ് ഇപ്പോള്‍ നെറ്റിസണ്‍സിനിടയില്‍ കൗതുകം ഉണര്‍ത്തുന്നത്.
‘വേൾഡ് ലീഡർഷിപ്പ് മ്യൂസിക് കൺസേർട്ട്’ എന്നാണ് ഈ സീരിസിന് ജ്യൊ പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ, മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ, തുടങ്ങിയവരെല്ലാം സീരീസില്‍ ഉള്‍പ്പെടുന്നു.
നേതാക്കന്മാര്‍ റോക്ക്സ്റ്റാറുകളാകുന്ന മറ്റൊരു ലോകത്തേക്ക് സ്വാഗതം എന്നാണ് ജ്യൊ ചിത്രങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ തന്നെ. നെറ്റിസണ്‍സിനിടയിലും കലാസൃഷ്ടിക്ക് കയ്യടിയാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കും ഒബാമയേയാണ് ഇഷ്ടമായത്. ഒബാമയ്ക്ക ഈ വേഷം ചേരുന്നുണ്ടെന്നാണ് ഉയരുന്ന അഭിപ്രായം.
ജ്യൊ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് മുപ്പതിനായിരത്തില്‍ പരം ലൈക്കുകളാണ് ലഭിച്ചത്.