ബോറടി മാറ്റാൻ അനിയത്തിയെ ഇന്റർവ്യൂ ചെയ്ത് അഹാന; വീഡിയോ

ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ സഹോദരി ഹൻസികയെ ഇന്റർവ്യൂ ചെയ്യുകയാണ് അഹാന

Ahaana Krishna, Ahaana Krishna Hansika, Ahaana Krishna Hansika video, Ahaana Krishna photos, Ahaana Krishna video

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സഹോദരിമാരാണ് യുവനടി അഹാന കൃഷ്ണ, ഇഷാനി, ദിയ, ഹൻസിക എന്നിവർ. നാലുപേരുടെയും യൂട്യൂബ് ചാനലുകൾക്കും ഏറെ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ, ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ സഹോദരി ഹൻസികയെ ഇന്റർവ്യൂ ചെയ്യുകയാണ് അഹാന.

വീട്ടിലിരുന്ന് ബോറടിക്കുമ്പോൾ ഞങ്ങൾ ഇങ്ങനെ ഇന്റർവ്യൂ ഒക്കെ എടുക്കാറുണ്ട് എന്ന മുഖവുരയോടെ ആണ് അഹാന വീഡിയോ ആരംഭിക്കുന്നത്. വീടിനു പുറത്ത് ഗാർഡനിൽ കൊതുകു ശല്യമുള്ളതിനാൽ ഒരു മൊസ്കിറ്റോ ബാറ്റുമായാണ് ഹൻസിക അഭിമുഖത്തിനായി ഇരിക്കുന്നത്.

തന്റെ ഇഷ്ടങ്ങളും വിശേഷങ്ങളുമെല്ലാം അഹാനയോട് പങ്കുവയ്ക്കുകയാണ് ഹൻസിക. പതിനൊന്നാം ക്ലാസ്സിലാണ് താനിപ്പോൾ പഠിക്കുന്നതെന്നും കൊമേഴ്സ് കമ്പ്യൂട്ടർ ആണ് വിഷയമെന്നും ഹൻസിക പറയുന്നു. കോവിഡ് ലോക്ക്ഡൗൺ കാരണം ഒമ്പതാം ക്ലാസ്സിനു ശേഷം സ്കൂളിൽ പോവാനാവാത്തത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്നും ഹൻസിക പറയുന്നു.

ആരാവണം എന്ന ചോദ്യത്തിന് ജിംനാസ്റ്റിക് ഇഷ്ടമുള്ളതുകൊണ്ടു തന്നെ എപ്പോഴും ഫിറ്റ്നെസ്സ് നിലനിർത്താൻ ആഗ്രഹിക്കുന്ന ആളാണ് താൻ എന്നാണ് ഹൻസിക മറുപടി പറഞ്ഞത്. “അമ്മ എപ്പോഴും ഡോക്ടർ ആവാൻ ഒക്കെ പറയുമെങ്കിലും അതിന് യോജിച്ച ആളാണ് ഞാനെന്നു തോന്നുന്നില്ല. അഭിനയം ഇഷ്ടമാണ്, ഒപ്പം എന്തെങ്കിലും ജോലിയോ ബിസിനസ് വേണം. സത്യത്തിൽ എന്താവണം എന്ന കാര്യത്തിൽ കൺഫ്യൂഷനുണ്ട്.”

സഹോദരിമാരിൽ ആരാണ് ഫേവറേറ്റ് എന്ന ചോദ്യത്തിന് എല്ലാവരുമായും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബോണ്ടിംഗ് ഉണ്ടെന്ന് ഹൻസു പറഞ്ഞു. ടിവി കാണുമ്പോഴും ബിടിഎസ് വിശേഷങ്ങൾ കാര്യങ്ങൾ സംസാരിക്കാനുമൊക്കെ കൂട്ട് ഇഷാനിയാണ്, ചളിയടിക്കാൻ ദിയ നല്ല കമ്പനിയാണ്, എഡിറ്റിംഗ്, വീഡിയോ സംശയങ്ങൾ ഒക്കെ തീർക്കുന്നത് അഹാനയാണെന്നും ഹൻസിക പറയുന്നു.

Read more: വാക്സിനെടുക്കവെ പേടിച്ച് കരഞ്ഞ് ദിയ, അനിയത്തിയെ ആശ്വസിപ്പിച്ച് അഹാന; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna interviews sister hansika video

Next Story
ഓമനച്ചേട്ടനെ അവസാനമായി കാണാൻ ഓടിയെത്തി ഗജവീരൻ ബ്രഹ്മദത്തൻ; കണ്ണീരണിയിച്ച് വിടപറയൽ-വീഡിയോViral Video, Tusker, Elephant, Elephant Video, Kerala Elephant Video, Omanachettan, Mahout, Brahmadathan, Video, ഓമനച്ചേട്ടൻ, പാപ്പാൻ, ബ്രഹ്മദത്തൻ, ആന, വീഡിയോ, malayalam news, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com