scorecardresearch

പ്രായമൊക്കെ വെറും നമ്പരല്ലേ മക്കളേ..! ഒരു വൈറല്‍ ഊഞ്ഞാലാട്ടം; വീഡിയോ

പാര്‍ക്കിലെ ഊഞ്ഞാലില്‍ കുട്ടികള്‍ ആടുന്നതിനേക്കാള്‍ വേഗതയിലാണ് മുത്തശിമാരാടുന്നത്

പാര്‍ക്കിലെ ഊഞ്ഞാലില്‍ കുട്ടികള്‍ ആടുന്നതിനേക്കാള്‍ വേഗതയിലാണ് മുത്തശിമാരാടുന്നത്

author-image
Trends Desk
New Update
പ്രായമൊക്കെ വെറും നമ്പരല്ലേ മക്കളേ..! ഒരു വൈറല്‍ ഊഞ്ഞാലാട്ടം; വീഡിയോ

വാര്‍ധക്യത്തിലേക്ക് കടക്കും തോറും കുട്ടികളായി മാറുമെന്ന് കേട്ടിട്ടില്ലെ? ഒന്ന് ശ്രദ്ധിച്ചാല്‍ ഒരു കുട്ടിയുടെ കുസൃതികളുടെ മറ്റൊരു വേര്‍ഷന്‍ പ്രായമായവരില്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ ഒറ്റപ്പെടലില്‍ നിന്നും അവഗണനകളില്‍ നിന്നുമൊക്കെ രക്ഷപ്പെടാന്‍ അവര്‍ തന്നെ കണ്ടെത്തുന്ന മാര്‍ഗമായിരിക്കാം, അല്ലെങ്കില്‍ വാര്‍ധക്യം നല്‍കുന്ന ഒരുപിടി രോഗങ്ങളുടെ ഫലം.

Advertisment

എന്നാല്‍ വാര്‍ധക്യത്തിന്റെ ക്ഷീണങ്ങളും ആകുലതകളൊന്നും വകവയ്ക്കാതെ ആസ്വദിച്ച് ജീവിക്കുന്ന ചിലരുമുണ്ട് നമുക്കിടയില്‍. അവരെപ്പോലെ അവര്‍ മാത്രമെ ഉണ്ടാകു എന്നത് മറ്റൊരു വസ്തുതയാണ്. അത്തരത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ പൊളിച്ചെഴുതി ഓരോ നിമിഷവും ആസ്വദിക്കുന്ന രണ്ട് മുത്തശിമാരെയും ഒരു മുത്തശനേയും കണ്ട് നോക്കു.

പാര്‍ക്കിലെ ഊഞ്ഞാലില്‍ കുട്ടികള്‍ ആടുന്നതിനേക്കാള്‍ വേഗതയിലാണ് മുത്തശിമാരാടുന്നത്. ഒരാളാണെങ്കില്‍ വല്ലാത്ത സ്പീഡിലും. മുത്തശിമാരുടെ ഊഞ്ഞാലട്ടത്തിന്റെ അമ്പരപ്പ് മാറുന്നതിന് മുന്‍പായിരുന്നു മുത്തശന്റെ നമ്പര്‍. കുട്ടികളുടെ സീസോയിലിരുന്നായിരുന്നു മുത്തശന്റെ അഭ്യാസം.

നന്ദു സുരഷാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പാലാ അച്ചായന്‍ അച്ചായത്തീസ് എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുമ്പി വാ തുമ്പക്കുടത്തില്‍ എന്ന ഗാനവും വീഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 47,000 ത്തില്‍ അധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.

Advertisment
Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: