ന്യൂഡൽഹി: ഫുഡ് ടെക് കമ്പനി സൊമാട്ടോയുടെ ഇ-മെയില്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സ്ഥിരീകരണം. സൊമാട്ടോയുടെ ഡാറ്റാബേസില്‍നിന്ന് 1.7 കോടി പേരുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. വാർത്ത പുറത്തു വന്നതോടെ തന്നെ ട്രോളർമാർ പണി തുടങ്ങിയിട്ടുണ്ട്.

വെജിറ്റേറിയനാണെന്നും പറഞ്ഞ് ബീഫ് വിഭവങ്ങൾ രഹ്യമായി ഓർഡർ ചെയ്ത് കഴിക്കുന്നത് ആരൊക്കെയാണെന്ന് ഇനി പുറത്ത് വരുമെന്നാണ് ഒരു ട്രോളന്റെ കമന്റ്. സൊമാട്ടോ ഹാക്ക് ചെയ്തവർ ബീഫ് തിന്നുവരുടെ വിവരങ്ങൾ ഗോ രക്ഷക് സംഘങ്ങൾക്ക് കൈമാറണമെന്നും അത് അവരുടെ ജോലി സുഗമമാക്കുമെന്നും ചിലർ ട്വീറ്റ് ചെയ്തു.

ചില സെൽഫ് ട്രോളുകളും ഏറെ ശ്രദ്ധേയമാണ്. ഇറ്റാലിയൻ ഫുഡ് മാത്രമേ കഴിക്കൂ എന്ന് തള്ളിയിരുന്ന താൻ ദോശയും ചമ്മന്തിയുമാണ് ഓർഡർ ചെയ്തിരുന്നതെന്ന് എല്ലാവരും അറിയുമല്ലോ എന്നാണ് ഒരു വിരുതന്റെ ആശങ്ക. ഹാക്കർ ഒരു ഭക്ഷണ പ്രിയനാണെന്നാണ് ഒരാളുടെ കണ്ടെത്തൽ. സൊമാറ്റോയിലെ വെറൈറ്റി ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹമുണ്ടായെങ്കിലും ഹാക്കറുടെ കയ്യിൽ ഓർഡർ ചെയ്യാൻ കാശുണ്ടായില്ല. അതിനാലാണ് അത് ഹാക്ക് ചെയ്തതെന്നാണ് ഇയാളുടെ കണ്ടെത്തൽ.

സൊമാട്ടോ ഹാക്കിങുമായി ബന്ധപ്പെട്ട രസകരമായ ചില ട്വീറ്റുകൾ കാണാ:

അതേസമയം, പണമിടപാട് സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി പറയുന്നു. അതീവ സുരക്ഷിതമായ രീതിയിലാണ് പണമിടപാട് സംബന്ധിച്ച ഡാറ്റ സൂക്ഷിച്ചിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്.

അതുകൊണ്ടുതന്നെ ക്രെഡിറ്റ്കാര്‍ഡ് ഡേറ്റ ഉള്‍പ്പടെയുള്ളവ ഇപ്പോഴും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സൊമാട്ടോ ആപ്പിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ ഉടനടി പാസ് വേഡ് മാറ്റിനിര്‍മ്മിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook