scorecardresearch

മുമ്പും ഇരുവർ; പിണറായിയ്ക്ക് പിന്നാലെ ഉമ്മൻചാണ്ടി-മോഹൻലാൽ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള അഭിമുഖത്തിന് വേദിയായത്

ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള അഭിമുഖത്തിന് വേദിയായത്

author-image
Trends Desk
New Update
mohanlal interview

പിണറായി വിജയൻ, മോഹൻലാൽ, ഉമ്മൻചാണ്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അഭിമുഖത്തിന്റെ ട്രെയിലർ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം ഹിറ്റാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പേയുള്ള ഈ അഭിമുഖം ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വഴി തെളിച്ചിട്ടുണ്ട്. അതിനിടെ, മോഹൻലാൽ തന്നെ ഇതേ മാതൃകയിൽ മുമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം കുത്തിപ്പൊക്കിയിരിക്കുകയാണ് കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ. 

Advertisment

Also Read:"അറിയാലോ മമ്മൂട്ടിയാണ്... ചേർത്തുനിർത്തിയിട്ടേയുള്ളൂ, കൈവിട്ടു കളഞ്ഞിട്ടില്ല ആരെയും"

ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത്  പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള അഭിമുഖത്തിന് വേദിയായത്. 2011ലാണ് അഭിമുഖം ഷൂട്ട് ചെയ്തത്. സാഗർ ഏലിയാസ് ജാക്കി സിനിമയുടെ ലുക്കിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് മോഹൻലാൽ എത്തിയത്. സിനിമയും രാഷ്ട്രിയവും എല്ലാം പങ്കുവയ്ക്കുന്ന അഭിമുഖത്തിൽ മോഹൻലാലിൻറെ പിതാവിനെ കുറിച്ചും പറയുന്നുണ്ട്. 

Advertisment

Also Read:സാധനങ്ങൾ കുതിരപ്പുറത്ത് എത്തും; വൈറലായൊരു ബ്ലിങ്കിറ്റ് ഡെലിവറി; വീഡിയോ

ഇരുവർ എന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിനും നൽകിയിരിക്കുന്ന പേര്. കേരളത്തിന്റെ വികസനം, ഭരണപരമായ കാര്യങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള ഊഷ്മളമായ സംഭാഷണമാണ് അഭിമുഖത്തിന്റെ കാതൽ. ജനപ്രിയ താരമായ മോഹൻലാൽ മുഖ്യമന്ത്രിയോട് ചോദിക്കുന്ന ചോദ്യങ്ങൾ ഇതിനകം തന്നെ കൗതുകമുണർത്തിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ അഭിമുഖം നടത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. കണ്ടും മിണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും എന്ന തലക്കെട്ടോടെയാണ് അഭിമുഖം റിലീസ് ചെയ്തത്. സംവിധായകൻ ടി കെ രാജീവ് കുമാർ ആണ് അഭിമുഖത്തിൻറെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.

Also Read:ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ തട്ടിപ്പ്; ഓഹരി വിലയിൽ വൻ ഇടിവ്; ആശങ്ക വേണ്ടെന്ന് ബാങ്ക് അധികൃതർ

മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താൻ എത്തിയതെന്നാണ് വിവരം. ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ നടക്കുന്ന ഈ അഭിമുഖത്തിൽ കേരളത്തിന്റെ വികസനം, ഭരണപരമായ കാര്യങ്ങൾ, മുഖ്യമന്ത്രിയുടെ വ്യക്തിജീവിതം, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തുന്ന മോഹൻലാൽ അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തെയും സർക്കാരിൻറെ പ്രവർത്തനങ്ങളെയും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. രണ്ടു ദിവസമാണ് ഇതിനായി മോഹൻലാൽ ക്ലിഫ് ഹൗസിൽ എത്തിയത്. ആദ്യ ദിവസം അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. എന്താണ് സംസാരിക്കേണ്ട് എന്നതിനെ കുറിച്ച് ഏകദേശ ധാരണയാക്കി.രണ്ടാം ദിവസം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് അഭിമുഖം നടത്തിയത്. അധികം ആരേയും അറിയിക്കാതെ അതീവ രഹസ്യമായാണ് ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് ശേഷം ക്ലിഫ് ഹൗസിലെത്തിയതിന് ശേഷമായിരുന്നു ചിത്രീകരണം.

പൊതുവേ പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് പിണറായി വിജയൻ അഭിമുഖങ്ങൾ നൽകുന്നത് കുറവാണ്. എന്നാൽ മുമ്പും ചലച്ചിത്ര താരങ്ങൾക്ക് അദ്ദേഹം അഭിമുഖം നൽകിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടിയായിരിക്കെ നടൻ ശ്രീനിവാസൻ, നടി നവ്യ നായർ തുടങ്ങിയവർക്ക് പിണറായി വിജയൻ അഭിമുഖം നൽകിയിട്ടുണ്ട്. 

Read More:രണ്ട് രൂപയുടെ കളിമൺപാത്ര വിൽപ്പനക്കാരൻ; ജിഎസ്ടി 1.25 കോടി രൂപ; പിന്നിൽ വൻ തട്ടിപ്പ്?

Pinarayi Vijayan Oommen Chandy Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: