/indian-express-malayalam/media/media_files/uploads/2023/06/10th-Class-Students-from-1954-Get-together-for-a-union-at-Pune.jpg)
വീഡിയോയില്‍ നിന്ന്
കൂടിച്ചേരലുകള്‍ എന്നും അത് കാണുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും ആനന്ദം നല്‍കുന്നതാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
1954-ലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഒത്തുചേരലിന്റെയാണ് വീഡിയോ. ഇപ്പോള്‍ വിദ്യാര്‍ഥികളല്ല, വാര്‍ധക്യത്തിന്റെ എല്ലാ വെല്ലുവിളികളും നേരിടുന്നവരായി മാറിയിരിക്കുന്നു. എന്നാല്‍ ഒത്തുചേരലിന്റെ സന്തോഷത്തില്‍ നിന്ന് അവരെ പ്രായം പിന്നോട്ടടിപ്പിക്കുന്നില്ല.
Viral | 10th Class Students
— MUMBAI NEWS (@Mumbaikhabar9) June 12, 2023
from 1954 Get-together for a union at Pune. pic.twitter.com/TBMklWmoxy
ബോളിവുഡ് ഗാനത്തിന് ചുവടുവച്ചും ചിരിച്ചും ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കുകയാണ് അവര്‍. പൂനയില്‍ വച്ചാണ് ഈ ഒത്തുചേരല്‍ സംഭവിച്ചത്. മുംബൈ ന്യൂസ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ വീഡിയോ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുകയാണ്. നിങ്ങളുടെ നിറയുന്നില്ലെ. ജീവിതം ആഘോഷിക്കാനുള്ളതാണ്, അത് എവിടെയാണെങ്കിലും. ഇത്തരത്തിലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ഇനിയും കാണാന്‍ നമുക്കാവട്ടെ, ഒരാള്‍ കമന്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us