/indian-express-malayalam/media/media_files/uploads/2022/07/Kaali-Leena-Manimekalai.jpg)
സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി 'കാളി'യുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ വന്‍ വിവാദമാണു സൃഷ്ടിച്ചിരിക്കുന്നത്. ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുകയും എല്‍ ജി ബി ടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന പതാക കയ്യില്‍ ഉയര്‍ത്തിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതാണു പോസ്റ്റര്‍.
ലീന മണിമേഖല പോസ്റ്റര്‍ ശനിയാഴ്ച ട്വിറ്ററില്‍ പങ്കുവച്ചതിനു പിന്നാലെ ഇന്റര്‍നെറ്റില്‍ വലിയ പ്രതിഷേധമുയര്‍ന്നു. പോസ്റ്റര്‍ മതവികാരം വ്രണപ്പെടുന്നതാണെന്നും ലീനയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണു പ്രതിഷേധം. 'അറസ്റ്റ് ലീന മണിഖേല' എന്ന ഹാഷ് ടാടോടെയുള്ള പ്രതിഷേധം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്.
ഇതിനോടുള്ള പ്രതികരണമായി 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ്ടാഗ് ഉപയോഗിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചിരിക്കുകയാണു ലീന.
ஒரு மாலைப்பொழுது, டோரோண்டோ மாநகரத்தில காளி தோன்றி வீதிகளில் உலா வரும்போது நடக்கிற சம்பவங்கள் தான் படம். படத்தைப்பார்த்தா “arrest leena manimekalai” hashtag போடாம “love you leena manimekalai” hashtag போடுவாங்க.✊🏽 https://t.co/W6GNp3TG6m
— Leena Manimekalai (@LeenaManimekali) July 4, 2022
ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളില്‍ ചുറ്റിക്കറങ്ങുകയും ചെയ്യുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം കാണുകയാണെങ്കില്‍ 'അറസ്റ്റ് ലീന മണിമേഖല' എന്ന ഹാഷ്ടാഗിനു പകരം 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ്ടാഗ് നല്‍കുകയെന്നാണ് ഇന്ന് തമിഴില്‍ കുറിച്ച ട്വീറ്റില്‍ അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.
''എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുവരെ ഒന്നിനെയും ഭയക്കാതെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവനാണു വില നല്‍കേണ്ടതെങ്കില്‍ അതിനു ഞാന്‍ തയാറാകും,'' എന്നും തമിഴില്‍ തന്നെയുള്ള മറ്റൊരു ട്വീറ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
“எனக்கு இழப்பதற்கு ஒன்றுமில்லை. இருக்கும் வரை எதற்கும் அஞ்சாமல் நம்புவதைப் பேசும் குரலோடு இருந்துவிட விரும்புகிறேன். அதற்கு விலை என் உயிர் தான் என்றால் தரலாம்” https://t.co/fEU3sWY4HK
— Leena Manimekalai (@LeenaManimekali) July 4, 2022
കഴിഞ്ഞ വാരാന്ത്യത്തില്‍ ടൊറന്റോയിലായിരുന്നു 'കാളി'യുടെ ആദ്യ പ്രദര്‍ശനം. ആഗാ ഖാന്‍ മ്യൂസിയത്തില്‍ നടന്ന ഒരാഴ്ച നീണ്ട സാംസ്‌കാരിക വൈവിധ്യ പരിപാടിയായ 'റിഥംസ് ഓഫ് കാനഡ'യിലായിരുന്നു പ്രദര്‍ശനം.
തമിഴ്നാട് വിരുദുനഗറിലെ മഹാരാജപുരം ഗ്രാമത്തില്‍ നിന്നുള്ള മണിമേഖല നിലവില്‍ കാനഡയിലാണു കഴിയുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ 'മടത്തി', 'ചെങ്കടല്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ്.
Also Read: ഒലെഗിന്റെ മായാജാലം; ചിത്രത്തില്‍ എത്ര സ്തീകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്താമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.