ന്യൂഡൽഹി: ഓൺലൈൻ തമാശ ഗ്രൂപ്പായ എ.​ഐ.ബിയുടെ സഹ സ്​ഥാപകൻ തൻമയി ഭട്ടിന്​ പിന്തുണയുമായി കോൺഗ്രസ്​ നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂരും തൃണമൂൽ കോൺഗ്രസ്​ എം.പി ​ഡെറിക്​ ഒബ്രയനും രംഗത്ത്. സ്​നാപ്ചാറ്റിലൂടെ നായയുടെ മുഖം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തൻമയി പോസ്​റ്റ്​ ചെയ്​തത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഇവർക്കെതിരെ പോലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുകയും ചെയ്തിരുന്നു.

സംഭവം തമാശയായാണ്​ ശശി തരൂർ സ്വീകരിച്ചത്​. എ.​ഐ.ബിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തരൂർ അംഗീകരിച്ചുകൊണ്ട്​ സ്വന്തം ഫോ​ട്ടോ ട്വിറ്ററിൽ തരൂർ തന്നെ പോസ്​റ്റ്​ ചെയ്​ത ശേഷം, എല്ലാ ട്രോളൻമാരോടും കൂടെ, താൻ ഡോഗ്​ഫിൽട്ടർ ചലഞ്ച്​ ഏറ്റെടുത്തിരിക്കുന്നുവെന്നും രേഖപ്പെടുത്തി.

വാരാന്ത്യത്തിൽ കുറച്ച്​ തമാശയാകാം എന്ന അടിക്കുറിപ്പോടെ ഡെറികും സ്​നാപ്​ചാറ്റ്​ ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​തു. നേരത്തെ, സചി​​​ന്റെയും ലതാ മ​ങ്കേഷ്​കറിന്റെയും ചിത്രങ്ങളും ഇത്തരത്തിൽ തൻമയി പോസ്​റ്റ്​ ചെയ്​തത്​ വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook