/indian-express-malayalam/media/media_files/uploads/2023/06/Viral-Video.png)
വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് യുവാവ്
നിങ്ങൾ മാത്രമായി ഒരു വിമാനത്തിൽ യാത്ര ചെയ്താൽ എങ്ങനെയുണ്ടാകും? കാബിൻ ക്രൂ നിങ്ങൾക്ക് മാത്രമായി സേവനങ്ങൾ ചെയ്യുന്നു. വിമാനത്തിൽ എവിടെ വേണമെങ്കിലും നിങ്ങൾക്ക് ഇരിക്കുകയും ചെയ്യാം. ഇതൊരു വെറും സ്വപ്നം മാത്രമാകുമെന്നാണ് പലരും കരുതുക. എന്നാൽ സമാനമായ അനുഭവം വന്നുചേർന്നിരിക്കുകയാണ് അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിക്ക്. അമേരിക്കൻ എയർലൈൻസ് ഫ്ളൈറ്റിൽ സഞ്ചരിക്കുമ്പോഴാണ് ഈ അനുഭവം.
പോൾ സ്ട്രിങ്ങറിനാണ് ഈ അപൂർവ്വമായ അനുഭവമുണ്ടായത്. സഞ്ചാരിയായി ഒരാൾ മാത്രം ഫ്ലൈറ്റിൽ ഉണ്ടായിരുന്നത് കൊണ്ട് ഫസ്റ്റ് ക്ലാസ്സിലേക്ക് അപ്പഗ്രേഡ് ചെയ്യപ്പെട്ടു. അതു മാത്രമല്ല കാബിൻ ക്രൂനൊപ്പം യാത്ര ആഘോഷമാക്കാനും സാധിച്ചു. ഒക്‌ലാമ നഗരത്തിൽ നിന്ന് തന്റെ വസതിയായ ഷാർലറ്റിലേക്ക് സഞ്ചരിക്കുകയായിരുന്നു പോൾ.
പതിനെട്ട് മണിക്കൂർ വൈകി യാത്ര ആരംഭിച്ച ഫ്ലൈറ്റിൽ വിഐപി പരിഗണനയാണ് അതിനു പകരം പോളിന് ലഭിച്ചത്. ഫ്ലൈറ്റ് വൈകിയതു കൊണ്ട് മറ്റു യാത്രക്കാർ പോളിനെ മാത്രമാക്കി മടങ്ങുകയായിരുന്നു.
പോളിന്റെ ടിക്ക് ടോക്ക് വീഡിയോ അതിവേഗമാണ് വൈറലായത്. ചൊവ്വാഴ്ച്ചത്തെ കണക്കു പ്രകാരം 32.5 മില്യൺ ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. "ഞാൻ ഗെയിറ്റിന്റെ അവിടെ ചെന്നപ്പോൾ ആരുമുണ്ടായിരുന്നില്ല. നിങ്ങൾ എല്ലാവരെയും ഇവിടെ നിന്ന് കൊണ്ടു പോയോ എന്നാണ് ഞാൻ ചോദിച്ചത്. ഇല്ല നിങ്ങൾ മാത്രമാണുള്ളതെന്നായിരുന്നു മറുപടി," പോൾ പറയുന്നു.
"നിങ്ങളുടെ ആറ്റിറ്റ്യൂഡാണ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ നിർണിയിക്കുകയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊരു മോശം ദിവസമായിരുന്നു. പതിനെട്ട് മണിക്കൂർ എയർപ്പോർട്ടിൽ തന്നെ ഇരിക്കാൻ ആരും തയാറായില്ല, നിങ്ങൾക്കൊരു പോസിറ്റീവ് സമീപനമാണെങ്കിൽ, എന്തിനെയും രസകരമാക്കാം," പോൾ കൂട്ടിച്ചേർത്തു.
'ഇത് വളരെ രസകരമായ കാര്യം തന്നെയാണ്. എന്നാൽ ഒരാൾക്ക് വേണ്ടി മാത്രമായി ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ?' എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. 'ഒരു സന്ന്യാസിയ്ക്ക് സമാനമായ ക്ഷമ ഇദ്ദേഹത്തിനുണ്ട്' മറ്റൊരാൾ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us