രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക ഇനം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമെ നിലവിലുള്ളു, അത് ക്രിക്കറ്റാണ്. ഗ്രാമ-നഗരഭേദമില്ലാല്ല, പ്രായപരിധികളില്ലാതെ എല്ലാവരും കളിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതും ക്രിക്കറ്റ് തന്നെ. ഇന്ത്യയുടെ മതം ക്രിക്കറ്റും ദൈവം സച്ചിനുമാണെന്നാണ് ക്രിക്കറ്റ് ആരാധകര്‍ എപ്പോഴും പറയുന്നത്.
ഇന്ത്യയിലെത്തുന്ന പല വിദേശ കളിക്കാരും സ്ട്രീറ്റ് ക്രിക്കറ്റിന്റെ അനുഭവം രുചിക്കാറുണ്ട്. എബി ഡീവില്ലിയേഴ്സ്, ബ്രെറ്റ് ലി, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരെല്ലാം ഇന്ത്യയിലെ തെരുവുകളിലും ബാറ്റ് വീശിയിട്ടുണ്ട്. ആ പട്ടികയില്‍ അഡ്മിഷന്‍ നേടിയിരിക്കുകയാണ് ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബോളര്‍ റാഷിദ് ഖാന്‍.
നീല ടീ ഷര്‍ട്ടും ഷോര്‍ട്ട്സും സ്ലിപ്പറും ധരിച്ചെത്തിയ റാഷിദ് ബാറ്റ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആരാധകരാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന റാഷിദ് രണ്ട് പന്തുകള്‍ നേരിടുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ആരാധകര്‍ക്കൊപ്പം റാഷിദ് ഖാന്‍ സ്ട്രീറ്റ് ക്രിക്കറ്റ് കളിക്കുന്നു എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഒരു ലക്ഷത്തോളം കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
വീഡിയോയുടെ താഴെ നിരവധി രസകരമായ കമന്റുകളും ഉണ്ട്.