/indian-express-malayalam/media/media_files/2026/02/09/perumpalam-bridge-2026-02-09-14-10-48.jpg)
പെരുമ്പളം പാലം
ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് പെരുമ്പളം പാലം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. വേമ്പനാട്ട് കായലിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഈ പാലം കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണ്.
Also Read: കേരളത്തിന്റെ മുഖച്ഛായ മാറ്റി NH 66; കോരിത്തരിപ്പിക്കുന്ന ആകാശദൃശ്യങ്ങൾ, വീഡിയോ
1157 മീറ്ററാണ് നീളം. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി. 7.5 മീറ്റർ വീതിയിൽ ഇരുവരിപ്പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ക്രമീകരിച്ചിട്ടുണ്ട്. കരയിലെ 2 തൂണുകൾ ഉൾപ്പെടെ 34 തൂണുകളിലാണ് പാലം ഉയർന്നിട്ടുള്ളത്.
നാലുഭാഗവും വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ഗ്രാമത്തെ പ്രധാന കരയുമായി (അരൂക്കുറ്റി) ബന്ധിപ്പിക്കുന്നതിനാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. വള്ളങ്ങളെയും ബോട്ടുകളെയും ജങ്കാർ സർവീസുകളെയും മാത്രം ആശ്രയിച്ചിരുന്ന ദ്വീപ് നിവാസികൾക്ക് ഈ പാലം തുറക്കുന്നത് വലിയ ആശ്വാസമാണ്. ദീർഘനാളായുള്ള ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനും ഇതോടെ അവസാനമാകും.
Also Read: കോഹ്ലിയും രോഹിത്തും ഹോളിവുഡ് സ്റ്റൈലിൽ; 'ഫ്രണ്ട്സ്' ലുക്കിൽ ഞെട്ടിച്ച് ശുഭ്മാൻ ഗില്ലും
ചേർത്തല-അരൂക്കുറ്റി റോഡിനെയും വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ പാലം വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ ജലപാതയായതിനാൽ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന് പാലത്തിന്റെ നടുവിൽ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമാണം.
Also Read: മാധവനെത്തേടി ഒടുവിൽ കൊച്ചുണ്ടാപ്രി എത്തി; മനുസ്സു നിറച്ച് 'കാണാക്കാഴ്ച'; വീഡിയോ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കേരളത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം നിർമ്മിക്കുന്നത്. പാലം തുറക്കുന്നതോടെ ദ്വീപിലേക്ക് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
Read More: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us