അനവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. പ്രായ വ്യത്യാസമില്ലാതെ കുട്ടികളുടെ മുതൽ പ്രായമായവരുടെ വരെ വളരെ രസകരമായ റീലുകൾ ശ്രദ്ധ നേടാറുണ്ട്. ഒരാഴ്ച്ച മുൻപ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു കൊച്ചു മിടുക്കിയുടെ വീഡിയോയാണ് നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചത്. പള്ളീലച്ചനായി വേഷമിട്ടിരിക്കുകയാണ് ഈ കുഞ്ഞ്. കഴുത്തിൽ ഒരു തുണിയും ചുറ്റി പ്രാർത്ഥന ചൊല്ലുന്നതും കാണാം. എന്നാൽ ഇവിടെ മൈക്കിനു പകരം തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാരയാണെന്നൊരു വ്യത്യാസമാണുള്ളത്. കുഞ്ഞിന്റെ ഈ നിഷ്കളങ്കമായ പ്രവർത്തി ആസ്വദിക്കുകയാണ് സോഷ്യൽ മീഡിയ.
‘മ്മടെ മലയാളീസ്’ എന്ന പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘തത്ക്കാലത്തേക്ക് ഒന്ന് അച്ചനായതാ, മൈക്കിന് പകരം തേങ്ങാ പാരയാണെന്നെയുള്ളൂ…’ എന്ന അടികുറിപ്പോടെ പങ്കുവച്ച വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം വ്യൂസുമുണ്ട്. എല്ലാ കാര്യങ്ങളും കുട്ടികൾ ശ്രദ്ധിക്കുകയും അതു വളരെ എളുപ്പത്തിൽ പകർത്തും എന്നതിനു തെളിവാണ് ഈ വീഡിയോയെന്നാണ് നെറ്റിസൺസ് പറയുന്നത്. ഇത്രയും വാചകം കാണാതെ പഠിച്ചതിനു ഈ മിടുക്കിയെ അഭിനന്ദിക്കാനും സോഷ്യൽ മീഡിയ മറന്നില്ല. തങ്ങളുടെ കുട്ടികാലത്തെ ഇതു ഓർമിപ്പിച്ചെന്നും ചിലർ കമന്റ് ബോക്സിൽ പറയുന്നുണ്ട്.
പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. മൈക്ക് അമ്മ ഇപ്പൊ കൊണ്ടുപോവും തേങ്ങ പൊളിക്കാൻ, ഇത്രയും Perfect ആയ മൈക്ക് with സ്റ്റാൻഡ് ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല ,ഇത്രയും കാണാതെ പഠിച്ച് പറയുകയാണോ തുടങ്ങിയ കമന്കുകളാണ് നിറയുന്നത്.