/indian-express-malayalam/media/media_files/uploads/2023/06/Adipurush-Trolls.jpg)
ആദിപുരുഷ് കാണാനെത്തിയ ഹനുമാന്റെ രോദനമാണ് ഗ്രീഷ്മ ട്രോൾ വീഡിയോയിലൂടെ ചിത്രീകരിക്കുന്നത്
പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ഐതിഹാസിക കഥയായ രാമയണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. ചിത്രം റിലീസ് ചെയ്ത നാൾ മുതൽ സോഷ്യൽ മീഡിയയിൽ എങ്ങും ട്രോളുകളുടെയും വിമർശനങ്ങളുടെയും തോരാമഴയാണ്. വിഎഫ്എക്സ്, കഥ, തിരക്കഥ, മേക്കപ്പ് തുടങ്ങിയ ചിത്രത്തിന്റെ എല്ലാ മേഖലയെക്കുറിച്ചും അതിരൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അല്‍പ്പമെങ്കിലും കാഴ്ചക്കാര്‍ പുകഴ്ത്തിയത് പശ്ചാത്തല സംഗീതത്തെയായിരുന്നു. 500 കോടി രൂപയിലധികം മുടക്കിയ ചിത്രം വെറും കാര്‍ട്ടൂൺ ചിത്രം പോലെ ആയിപ്പോയല്ലോ എന്നാണ് ഭൂരിഭാഗം പേരുടേയും വിലയിരുത്തൽ.
ഇപ്പോഴിതാ, ആദിപുരുഷ് കാണാനെത്തിയ ഹനുമാന്റെ രോദനം എന്ന പേരിൽ ഒരു ട്രോൾ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഗ്രീഷ്മ ബോസ് എന്ന പെൺകുട്ടിയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ആദിപുരുഷ് കണ്ടുകൊണ്ടിരിക്കെയുള്ള ഹനുമാന്റെ ആത്മഗതങ്ങളും കൗണ്ടറുകളുമാണ് വീഡിയോയിൽ കാണാനാവുക. "ഇതാണോ രാമായണം? ഇതെന്തു രാമായണം? ഞാനുള്ള രാമായണം ഇങ്ങനെയൊന്നുമല്ല. ഇതെന്താ ഡ്രാക്കുളയുടെ കുഞ്ഞോ?," എന്നിങ്ങനെ പോവുന്നു ഹനുമാന്റെ കൗണ്ടറുകൾ.
വീരപ്പനെ പോലിരിക്കുന്ന ഒരു രാമനും വികാരമൊന്നുമില്ലാത്തൊരു ലക്ഷ്ണനും ഫ്രീക്ക് രാവണനും.. ഇവനൊക്കെ ഏതെടാ?" ഇത് ആദിപുരുഷനല്ല, ഇത് അവസാന പുരുഷനാണ്."
"ഓരോന്നു പടച്ചുവച്ചാൽ മതി, നിനക്കൊന്നും എന്റെ വിഷമം മനസ്സിലാവില്ല. സീറ്റൊഴിഞ്ഞിരിക്കുന്നതു കൊണ്ട് ഞാനിത് എല്ലായിടത്തും പോയി കണ്ടിട്ടു വേണമല്ലോ പോവാൻ," തന്റെ ഗതികേടിനെ കുറിച്ച് വിലപിക്കുന്നുമുണ്ട് ഹനുമാൻ.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
"ആദിപുരുഷൻ കാരണം ഹനുമാനു തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥ ആണ്."
"ലെ ഹനുമാൻ: എന്റെ ഭാഗത്തും തെറ്റുണ്ട്. ഇത്രയും ഒഴിഞ്ഞ് കിടക്കുന്ന കസേരകൾ കണ്ടപ്പോൾ കയറരുതായിരുന്നു."
"ലെ ഹനുമാൻ: ഡാ നിനക്ക് ഒക്കെ ഒരു തവണ കണ്ടാൽ മതി. എനിക്ക് ഈ ഐറ്റം എല്ലാ ഷോയും പല സ്ഥലത്ത് പോയി കാണണം. ഗതികേട്," കമന്റുകളും ചിരിക്കോളൊരുക്കുകയാണ്. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.