/indian-express-malayalam/media/media_files/uploads/2023/06/aadipurush-1-2.jpg)
Adipurush Release Updates: Video of monkey watching movie in theatre goes viral
Adipurush Release: ഇന്ത്യന്‍ ഇതിഹാസമായ രാമായണം പ്രമേയമായി ഒരുങ്ങുന്ന പ്രഭാസിന്റെ ത്രിഡി ചിത്രമായ 'ആദിപുരുഷ്' ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഹനുമാനെയും രാവണനെയുമൊക്കെ മോശമായി ചിത്രീകരിച്ചു എന്ന വിമർശനം ഉയർന്നിരുന്നു. അതിനു പിന്നാലെ, ആദിപുരുഷ് റിലീസ് ചെയ്യുമ്പോൾ എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടണം, കാരണം ഹനുമാൻ ചിത്രം കാണാനെത്തുമെന്നും അണിയറക്കാർ പ്രസ്താവനയിറക്കിയിരുന്നു.
ഹനുമാനായി സീറ്റ് ഒഴിച്ചിടണം എന്ന അണിയറപ്രവർത്തകരുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും ഏറ്റുവാങ്ങി. തിയേറ്ററുകളിൽ ഹനുമാനായി ഒഴിച്ചിട്ട സീറ്റുകളുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ്, ആദിപുരുഷ് കളിക്കുന്ന തിയേറ്ററിൽ സിനിമ കാണുന്ന കുരങ്ങിന്റെ വീഡിയോ വൈറലാവുന്നത്. പ്രഭാസ് ആരാധകരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
Hanuman Ji watching #Adipurush 💥💥💥 #JaiShriRam#Prabhaspic.twitter.com/cKSA52g792
— Prasad Bhimanadham (@Prasad_Darling) June 16, 2023
ഇതെവിടെയാണ് തിയേറ്റർ എന്നോ, ആരെങ്കിലും കുരങ്ങിനെ മനപൂർവ്വം തിയേറ്ററിൽ കൊണ്ടുവന്നതാണോ എന്നൊന്നും വ്യക്തമല്ല.
'തന്‍ഹാജി'യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ആദിപുരുഷ് ഒരുക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'സാഹോ'യ്ക്കും 'രാധേശ്യാമി'നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് 'ആദിപുരുഷ്' എന്ന ത്രിഡി ചിത്രം. ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്, സെയ്ഫ് അലി ഖാനാണ് രാവണ വേഷം ചെയ്യുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് 2ഡി, 3ഡി സ്‌ക്രീനുകളിൽ ചിത്രം കാണാനാവും. മൂന്ന് മണിക്കൂറിനു അടുത്താണ് ചിത്രത്തിന്റെ ദൈർഘ്യം.
ആദിപുരുഷിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം തന്നെ 30 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 1.13 ലക്ഷം ടിക്കറ്റുകൾ ഹിന്ദി പതിപ്പിനായി വിറ്റുപോയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 6200-ലധികം സ്‌ക്രീനുകളിലാണ് ആദിപുരുഷ് റിലീസ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us