/indian-express-malayalam/media/media_files/uploads/2023/06/adipurush-trolls-.jpg)
Trends Desk/ IE Malayalam
ഇന്ത്യന്‍ ഇതിഹാസം പ്രമേയമായി ഒരുങ്ങുന്ന പ്രഭാസിന്റെ ത്രിഡി ചിത്രമാണ് 'ആദിപുരുഷ്.' ജൂൺ 16 ന് റിലീസിനൊരുങ്ങുന്ന ചിത്രം തിയേറ്ററിലെത്തും മുൻപ് തന്നെ അനവധി വിമർശനങ്ങൾക്കു വിധേമായിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ ഹനുമാനെയും രാവണനെയുമൊക്കെ മോശമായി ചിത്രീകരിച്ചു എന്ന വിമർശനം ഉയർന്നിരുന്നു. ടീസറിന്റെ ക്വാളിറ്റിയെ കുറിച്ച് പ്രതിഷേധം അറിയിച്ച പ്രേക്ഷകരോട് ബിഗ് സ്ക്രീനിനു വേണ്ടി നിർമിച്ച ചിത്രമെന്ന വാദമാണ് പ്രഭാസ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ പറഞ്ഞത്.
ഇപ്പോഴിതാ മറ്റൊരു വിവാദത്തിൽ നിറഞ്ഞിരിക്കുകയാണ് ചിത്രം. ആദിപുരുഷ് റിലീസ് ചെയ്യുമ്പോൾ എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടണം കാരണം ഹനുമാൻ ചിത്രം കാണാനെത്തുമെന്ന വാർത്തകൾ എങ്ങും നിറഞ്ഞിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ പെയ്യുകയാണ്.
Team Adipurush's humble tribute of utmost reverence to Lord Hanuman 🙏 who is the personification of dedication, devotion & loyalty✨
— Vamsi Kaka (@vamsikaka) June 5, 2023
They dedicate one seat in every theater for #Adipurush#Prabhas@omraut#SaifAliKhan@kritisanon#BhushanKumar#Pramod#Vamsi@vishwaprasadtg… pic.twitter.com/f2mxw1B0E7
സിനിമ കഴിഞ്ഞിറങ്ങുന്ന ഹനുമാനോട് റിവ്യൂ ചോദിക്കുകയാണ് മാധ്യമ പ്രവർത്തകർ. താങ്കൾ ഈ ചിത്രത്തിന് എത്രം റെയിറ്റിങ്ങ് നൽകും, തിയേറ്ററർ എക്സപീരിയൻസിൽ താങ്കൾ തൃപ്തനാണോ എന്നെല്ലാമാണ് ഹനുമാനോട് ചോദിക്കുന്നത്. അണിയറപ്രവർത്തകരുടെ ഈ വേറിട്ട തീരുമാനത്തെ സ്വീകരിച്ചവരും അതേ സമയം ഇത്തരത്തിൽ ട്രോൾ രൂപത്തിലാക്കി മാറ്റിയവരും സോഷ്യൽ മീഡിയയിലുണ്ട്.
/indian-express-malayalam/media/media_files/uploads/2023/06/Adipurush-Post-2.jpeg)
/indian-express-malayalam/media/media_files/uploads/2023/06/Adipurush-Post-1.jpeg)
'തന്‍ഹാജി'യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'സാഹോ'യ്ക്കും 'രാധേശ്യാമി'നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് 'ആദിപുരുഷ്' എന്ന ത്രിഡി ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.